പലിശ നല്‍കി മയക്കുന്ന പദ്ധതി; 2 ലക്ഷത്തിന് പലിശ മാത്രം 90,000 രൂപ; 5 ലക്ഷത്തിന് 2,24,974

ബമ്പര്‍ പലിശ വാഗ്ധാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ ഒന്നാണ് 'ടൈം ഡെപ്പോസിറ്റ്'. സാധാരണക്കാര്‍ക്ക് ആകര്‍ഷകമായ പദ്ധതി കൂടിയാണിത്

പരമ്പരാഗത പലിശ വാഗ്ധാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ എപ്പോഴും നിക്ഷേപകരെ സംബന്ധിച്ച് സുരക്ഷിതമാണ്. പൂര്‍ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. മികച്ച പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്ന പദ്ധതി കൂടിയാണിത്.

എന്താണ് പോസ്റ്റ് ഓഫീസ് ടൈം ഡപ്പോസിറ്റ്

ഫിക്‌സഡ് ഡപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ് ഇത്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഗ്യാരണ്ടിയുള്ളതുകൊണ്ട് പണം നഷ്ടപ്പെടാന്‍ സാധ്യതയില്ല. 1 മുതല്‍ 5 വരെയുള്ള വര്‍ഷത്തേക്ക് നിക്ഷേപകര്‍ക്ക് ഈ സ്‌കീമില്‍ പണം നിക്ഷേപിക്കാം. ആദായ നികുതി സെക്ഷന്‍ 80 E പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിരക്ക് നിശ്ചയിക്കുന്ന ചെറു സമ്പാദ്യ പദ്ധതികള്‍ക്ക് കീഴിലാണ് ഇത് വരുന്നത്. 1,000രൂപ നിക്ഷേപിച്ചുകൊണ്ട് അക്കൗണ്ട് തുറക്കാവുന്നതാണ്. പിന്നീട് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാന്‍ കഴിയും. ഈ നിക്ഷേപ പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് 7.5 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു. വ്യത്യസ്ത കാലാവധികളെ അടിസ്ഥാനമാക്കി പലിശ നിരക്കിലും ചെറിയ മാറ്റങ്ങള്‍ വരും. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനവും 2-3 വര്‍ഷത്തിന് 7 ശതമാനവും അഞ്ച് വര്‍ഷത്തേക്ക് 7.5 ശതമാനവും പലിശയാണ് ലഭിക്കുന്നത്.

ഈ പദ്ധതിയിലൂടെ 1 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 5 വര്‍ഷം കഴിയുമ്പോള്‍ പലിശമാത്രം 44,995 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,44,995 രൂപയും ലഭിക്കും. 2 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ പലിശ മാത്രം 90,000 രൂപ ലഭിക്കും. അക്കൗണ്ടില്‍ മൊത്തം 2,89,990 രൂപയയും ഉണ്ടാകും. ഇതേ പദ്ധതിയിലേക്ക് നിങ്ങള്‍ 5 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെന്ന് കരുതുക. പലിശ മാത്രം 2,24974 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടില്‍ ആകെ 7,24,974 രൂപ ഉണ്ടാകും.

Content Highlights : 'Time Deposit' is one of the post office schemes that promises bumper interest rates. It is also an attractive scheme for the common man.

To advertise here,contact us