സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഇടയ്ക്കിടെ വിലയിൽ ചെറിയ ഇടിവുകൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ് സ്വർണം. ഇന്ന് പവന് 1520രൂപ വർധിച്ചു. നിലവിൽ 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 1, 18,320രൂപയാണ്. ഗ്രാമിന് 14790രൂപയും. കഴിഞ്ഞദിവസം പവന് 1,16,800രൂപയായിരുന്നു വില. അതേസമയം 18കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 96,808രൂപയും 24കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,29,080രൂപയുമാണ് ഇന്നത്തെ വില. സ്വർണത്തിനൊപ്പം വെള്ളിവിലയും ഉയരുന്നുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില 300രൂപയാണ്. അവധിക്കാലവും ആഘോഷങ്ങളും വരാനിരിക്കേ സ്വർണവില ഇനിയും കുതിച്ചുയരുമെന്നാണ് വ്യാപാരികളും പ്രതീക്ഷിക്കുന്നത്.
ഏപ്രിൽ മാസത്തേക്ക് പത്തുഗ്രാമിന്റെ സ്വർണവ്യാപാരം(gold futures) 1.92 ശതമാനം വർധിച്ച് 1,59,886രൂപയ്ക്കായിരിക്കും നടക്കുക. അതേസമയം മാർച്ചിലേക്കുള്ള വെള്ളിവിലയിലും (silver futures) വൻ കുതിച്ചുചാട്ടമാണ് നടന്നിട്ടുള്ളത്. ഒരു കിലോ വെള്ളിയുടെ വില ആറുശതമാനം വർധിച്ച് 2,68,120രൂപയായാണ് ഉയർന്നിരിക്കുന്നത്. വിപണിയിലെ മാറ്റങ്ങളും ആഗോളതലത്തിലുള്ള അനിശ്ചിതത്വവുമാണ് ഇരുലോഹങ്ങളുടെയും വിലയെ സ്വാധീനിക്കുന്നത്. ഭൗമരാഷ്ട്രീയ ആശങ്കകളും യുഎസിലെ വ്യാപാരനയങ്ങളിലുള്ള മാറ്റങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്കും വെള്ളിയിലേക്കും ആകർഷിക്കുന്നുണ്ട്.
ഫെബ്രുവരി മാസത്തെ സ്വർണവില
ഫെബ്രുവരി 1 - 1,17,760ഫെബ്രുവരി 2 - 1,11,120ഫെബ്രുവരി 3 - 1,12,880ഫെബ്രുവരി 4 - 1,16,920ഫെബ്രുവരി 5 - 112,920ഫെബ്രുവരി 6 - 1,11,720ഫെബ്രുവരി 7 - 1,14,840ഫെബ്രുവരി 9 - 1,15,800ഫെബ്രുവരി 10 - 1,16,440ഫെബ്രുവരി 11 - 1,17,040ഫെബ്രുവരി 12 - 1,16,160ഫെബ്രുവരി 13 - 1,13,760ഫെബ്രുവരി 14 - 1,15,680ഫെബ്രുവരി 15 - 1,15,680ഫെബ്രുവരി 16 - 1,14,720ഫെബ്രുവരി 17 - 1,13,600ഫെബ്രുവരി 18 - 1,13,600ഫെബ്രുവരി 19 - 1,15,320ഫെബ്രുവരി 20 - 1,15,400
ഫെബ്രുവരി 21 - 1,16,800
സ്പോട്ട് വെള്ളിവില ഔൺസിന് 87.10ഡോളറായി ഉയർന്നിരുന്നു. രണ്ട് ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്നനിലയാണിത്. അതേസമയം സ്പോട്ട് സ്വർണവില ഔൺസിന് 5163.60ഡോളറായാണ് ഉയർന്നത്. ഇത് മൂന്നാഴ്ചയിലെ ഏറ്റവും ഉയർന്നനിലയാണ്. അന്താരാഷ്ട്രതലത്തിലും ഇന്ത്യയിലും വെള്ളിവിലയിൽ ഉയർച്ച സംഭവിച്ചിട്ടുണ്ട്. ഇന്ന് ദില്ലിയിൽ ഒരു കിലോ വെള്ളിയുടെ വില 2,74,900 രൂപയാണ്. മുംബൈ, കൊൽക്കത്ത, ബെംഗളുരു, ഹൈദരാബാദ്, കേരളം, പൂനൈ, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ഏകദേശം ഇതേവില തന്നെയാണ്.
Content Highlights: On 23 February 2026, gold and silver prices in Kerala increased sharply compared to previous trading session