വൻ സ്പീഡിൽ കുതിച്ചുകയറി സ്വർണവില; ആഭരണപ്രേമികൾക്ക് ചങ്കിടിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആഭരണപ്രേമികൾ സുവർണാവസരം തന്നെ എന്ന് കരുതിയിരിക്കെയാണ് കഴിഞ്ഞ ദിവസം മുതൽ സ്വർണവില വീണ്ടും കുതിക്കാൻ തുടങ്ങിയത്

സ്വർണവില വീണ്ടും കുതിച്ചുകയറുന്നു. കൂടിയും കുറഞ്ഞും മുന്നോട്ടുപോവുകയായിരുന്ന സ്വർണവിലയിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുറവ് രേഖപ്പെടുത്തിയിരുന്നു. ആഭരണപ്രേമികൾ സുവർണാവസരം തന്നെ എന്ന് കരുതിയിരിക്കെയാണ് കഴിഞ്ഞ ദിവസം മുതൽ സ്വർണവില വീണ്ടും കുതിക്കാൻ തുടങ്ങിയത്. യുഎസ്-ഇറാൻ ചർച്ചകളിലെ തീരുമാനങ്ങളാണ് സ്വർണവിലയിലെ കുതിപ്പിനെയും കിതപ്പിനെയും ഇപ്പോൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്.

ഒരു ദിവസം തന്നെ രണ്ട് തവണയായി സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.

സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലയിലെ കയറ്റിറക്കങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സർവ്വകാല റെക്കോർഡിലേക്ക് സ്വർണവില നീങ്ങുമോ എന്ന സംശയിക്കുന്നവരുടെ എണ്ണവും കുറവല്ല.

ആഭരണം വാങ്ങണമെന്ന് അത്രയ്ക്ക് അത്യാവശ്യമുള്ള ആളുകളാണെങ്കിൽ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നതാണ് ലാഭം എന്ന് വിദഗ്ധർ പറയുന്നു. സമ്പാദ്യം എന്ന രീതിയിലാണെങ്കിൽ ആഭരണങ്ങൾക്ക് പകരം സ്വർണക്കട്ടികളോ നാണയങ്ങളോ തിരഞ്ഞെടുക്കാവുന്നതാണ്.

ഇന്നത്തെ സ്വർണവില

കേരളത്തിൽ സ്വർണവില വർധിച്ചിരിക്കുകയാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന്റെ വില 14,600 രൂപയായി. ഇതോടെ പവന്റെ വില 1400 രൂപ കൂടി വർധിച്ച് 1,16,800 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 12,055 രൂപയാണ് ഇന്നത്തെ വില. പവന് 96440 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 275 രൂപയായി. 10 ഗ്രാം വെള്ളിക്ക് ഇതോടെ 2750 രൂപയായി. വെള്ളിയുടെ വില വലിയ വ്യത്യാസങ്ങളില്ലാതെയാണ് മുന്നോട്ടുപോകുന്നത്.

ഫെബ്രുവരി മാസത്തെ സ്വർണവില

ഫെബ്രുവരി 1 - 1,17,760ഫെബ്രുവരി 2 - 1,11,120ഫെബ്രുവരി 3 - 1,12,880ഫെബ്രുവരി 4 - 1,16,920ഫെബ്രുവരി 5 - 112,920ഫെബ്രുവരി 6 - 1,11,720ഫെബ്രുവരി 7 - 1,14,840ഫെബ്രുവരി 9 - 1,15,800ഫെബ്രുവരി 10 - 1,16,440ഫെബ്രുവരി 11 - 1,17,040ഫെബ്രുവരി 12 - 1,16,160ഫെബ്രുവരി 13 - 1,13,760ഫെബ്രുവരി 14 - 1,15,680ഫെബ്രുവരി 15 - 1,15,680ഫെബ്രുവരി 16 - 1,14,720ഫെബ്രുവരി 17 - 1,13,600ഫെബ്രുവരി 18 - 1,13,600ഫെബ്രുവരി 19 - 1,15,320ഫെബ്രുവരി 20 - 1,15,400

Content Highlights : Gold rate increases again, It will cost 1,16,800 rupees for a pavan today

To advertise here,contact us