കയറി കയറി എങ്ങോട്ടാ; സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം ഇന്ന് വീണ്ടും വര്‍ധിച്ചു

1 min read|19 Feb 2026, 04:20 pm

സ്വർണ വില അതിവേഗം കുതിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞുനിന്ന സ്വര്‍ണവിലയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. 1720 രൂപയാണ് ഇന്ന് മാത്രം കൂടിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതും ഡോളറിന്റെ മൂല്യത്തിലെ മുന്നേറ്റവും ക്രൂഡ് ഓയിലിന്റെ വിലവര്‍ധനവുമാണ് വില കൂടാന്‍ കാരണം.

ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചു. കുറച്ചുദിവമായി കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്ന് രാവിലെ വര്‍ധിക്കുകയായിരുന്നു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,15,320 രൂപയാണ് പുതിയ വില. ഗ്രാമിന് 14,415 രൂപയും. രാവിലത്തേതിനെ അപേക്ഷിച്ച് 70 രൂപയുടെ വര്‍ധനവാണ് ഉച്ചകഴിഞ്ഞ് ഉണ്ടായിരിക്കുന്നത്. പവന് 560 രൂപയുടെ വര്‍ധനവും. 18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു പവന് 94,760 രൂപയും ഗ്രാമിന് 11,845 രൂപയുമാണ് നിലവിലെ വിപണിവില. 60 രൂപയാണ് ഗ്രാമിന് വര്‍ധിച്ചിരിക്കുന്നത്. പവന് 480 രൂപയുടെ വര്‍ധനവും.

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

ഫെബ്രുവരി 1 - 1,17,760ഫെബ്രുവരി 2 - 1,11,120ഫെബ്രുവരി 3 - 1,12,880ഫെബ്രുവരി 4 - 1,16,920ഫെബ്രുവരി 5 - 112,920ഫെബ്രുവരി 6 - 1,11,720ഫെബ്രുവരി 7 - 1,14,840ഫെബ്രുവരി 9 - 1,15,800ഫെബ്രുവരി 10 - 1,16,440ഫെബ്രുവരി 11 -1,17,040ഫെബ്രുവരി 12 - 1,16,160ഫെബ്രുവരി 13 - 1,13,760ഫെബ്രുവരി 14 - 1,15,680ഫെബ്രുവരി 15 - 1,15,680ഫെബ്രുവരി 16 - 1,14,720ഫെബ്രുവരി 17 - 1,13,600ഫെബ്രുവരി 18 - 1,13,600ഫെബ്രുവരി 18 (ഉച്ചയ്ക്ക് ശേഷം 1,15,320)

To advertise here,contact us