എട്ട് ബാങ്കുകളിലെ ഓഹരി പങ്കാളിത്തം വർധിപ്പിക്കാൻ ഐസിഐസിഐ പ്രുഡൻഷ്യൽ മാനേജ്മെൻറ് കമ്പനിക്കും ബാങ്കിൻറെ ഗ്രൂപ്പ് സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി.അനുമതിയുടെ അടിസ്ഥാനത്തിൽ ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഓരോ ബാങ്കിലുമായി പരമാവധി 9.95% വരെ അടച്ചു തീർത്ത ഓഹരി മൂലധനത്തിലോ വോട്ടിംഗ് അവകാശങ്ങളിലോ ഓഹരി കൈവശം വയ്ക്കാൻ സാധിക്കും.
ബന്ധൻ ബാങ്ക്സിറ്റി യൂണിയൻ ബാങ്ക്ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്ക്ഫെഡറൽ ബാങ്ക്ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്എച്ച്ഡിഎഫ്സി ബാങ്ക്കരൂർ വൈശ്യ ബാങ്ക്ആർ ബി എല്‍ ബാങ്ക്
ആർബിഐയുടെ കത്ത് ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി പ്രധാന ഓഹരി പങ്കാളിത്തം കൈവരിക്കണം. അല്ലാത്തപക്ഷം നൽകിയ അനുമതി റദ്ദായതായി കണക്കാക്കും എന്നാണ് ഐസിഐസിഐ ബാങ്ക് പുറത്തിറക്കിയ റെഗുലേറ്ററി ഫയലിങ്ങിൽ പറയുന്നത്.
ഫെഡറൽ ബാങ്കിന് എങ്ങനെ ?
2026 ഫെബ്രുവരി 5-നാണ് ബ്ലാക്ക്സ്റ്റോണിന് ഫെഡറൽ ബാങ്കിൽ നിക്ഷേപിക്കാൻ അനുമതി ലഭിച്ചത്. ഏകദേശം 6,196.51 കോടി രൂപ നിക്ഷേപിച്ച് ബാങ്കിന്റെ 9.99% ഓഹരികൾ വാങ്ങാനാണ് ബ്ലാക്ക്സ്റ്റോണിന് അനുമതി. ഇത് പൂർത്തിയാകുന്നതോടെ ബ്ലാക്ക്സ്റ്റോൺ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി മാറും.ഇപ്പോൾ ഐസിഐസിഐ പ്രുഡൻഷ്യൽ ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളുടെ താൽപ്പര്യം വർധിക്കുന്നത് ഫെഡറൽ ബാങ്കിന്റെ വിപണി മൂല്യം ഉയർത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: ICIC Prudential AMC gets RBI nod buy 9.95% stakes in 8 banks