വളരെ നാളുകള്‍ക്ക് ശേഷമാണ് ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകാതെ തലേ ദിവസത്തെ വിലതന്നെ തുടര്‍ന്നത്. അതുകൊണ്ടുതന്നെ ഇന്നലെ സ്വര്‍ണവിപണിയെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വ ദിനമായിരുന്നു. ഒരോ ദിവസവും മാറിയും മറിഞ്ഞും സ്ഥിരതയില്ലാതെ തുടരുന്ന സ്വര്‍ണവില ഇന്നലെ രാവിലെ മാറാതെ തുടര്‍ന്നത് വിപണിയില്‍ ചര്‍ച്ചയായിരുന്നു.ഇറാനും അമേരിക്കയും നടത്തുന്ന ചര്‍ച്ച ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ സ്വര്‍ണവില വര്‍ധിക്കും. പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി ഉയരുകയും ചെയ്യും.
ബുധനാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വാഷിംങ്ടണിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണുന്നുണ്ട്. ഈ ചര്‍ച്ച പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ നിര്‍ണായകമായിരിക്കും.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് . ഒരു പവന് 22 കാരറ്റ് സ്വര്‍ണം പവന് 116,240 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 14530 രൂപയും. 200 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിലയില്‍ വ്യത്യാസമുണ്ടാകാന്‍ തുടങ്ങിയത്. 640 രൂപയുടെ വര്‍ധനവാണ് രാവിലത്തേതിനെ അപേക്ഷിച്ച് ഇന്നലെ വൈകുന്നരം ഉണ്ടായത്. വൈകിട്ട് 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്ന് ഗ്രാമിന് 14,555 രൂപയും പവന് 1,16,440 രൂപയും ആയി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 12030 രൂപയും പവന് 95680 രൂപയുമായിരുന്നു. ഇന്ന് 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,010 രൂപയും പവന് വില 96,080 രൂപയുമാണ്. 160 രൂപയുടെ കുറവാണ് പവന് ഉണ്ടായിരിക്കുന്നത്. വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.
ജനുവരി 31 - 1,17,760ഫെബ്രുവരി 1 - 1,17,760ഫെബ്രുവരി 2 - 14,040ഫെബ്രുവരി 3- 112,880ഫെബ്രുവരി 4 - 116,920ഫെബ്രുവരി 5 - 112,920ഫെബ്രുവരി 6 - 1,11,720ഫെബ്രുവരി 7 - 1,14,840ഫെബ്രുവരി 9 - 1,15,800ഫെബ്രുവരി 10 - 1,16,440
Content Highlights :Gold prices are increasing again. Know today's market price in Kerala.