സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ വർധനവ്. പവന് 2120രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 22കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 114840 രൂപയായി. കഴിഞ്ഞ ദിവസം ഇത് 111720 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 265രൂപ വർധിച്ച് 14,355രൂപയുമായി. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1736രൂപ വർധിച്ച് 93, 960രൂപയായി. 24കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് ഇന്ന് 1,25,280രൂപയാണ് വില.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില കുറഞ്ഞും കൂടിയും സ്ഥിരതയില്ലാതെ തുടരുകയാണ്. ഒരു ദിവസം പലതവണ വിലയിൽ ഏറ്റകുറച്ചിലും രേഖപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ, ഈ മാസം ഒന്നാം തീയതിയാണ് പവന് ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയത്. 1, 17, 760രൂപയായിരുന്നു 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് അന്ന് രേഖപ്പെടുത്തിയ വില. എന്നാൽ തൊട്ടടുത്ത ദിവസം, ഫെബ്രുവരി 2ന് വില 1, 07,920രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞവിലയാണിത്.
ആഴ്ചയുടെ തുടക്കത്തില്‍ സ്വര്‍ണവില താഴേക്ക് പോയെങ്കിലും ഇക്കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. സമാനമായിരുന്നു വെള്ളിയുടെയും സ്ഥിതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ പ്രോഫിറ്റ് ബുക്കിങ്ങിന് പിന്നാലെ നിക്ഷേപകരുടെ സ്വര്‍ണത്തോടു പ്രിയം വീണ്ടും കൂടിയതോടെ വിലയിലും അതും പ്രകടമായി. എന്നാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇടിയുന്നതും വിപണി കണ്ടു.
ഫെബ്രുവരി മാസത്തെ സ്വര്‍ണവില
ജനുവരി 31 - 1,17,760ഫെബ്രുവരി 1 - 1,17,760ഫെബ്രുവരി 2 - 14,040ഫെബ്രുവരി 3- 112,880ഫെബ്രുവരി 4 - 116,920ഫെബ്രുവരി 5 - 112,920ഫെബ്രുവരി 6 - 111,720
ആഗോള - ആഭ്യന്തര ഘടകങ്ങളുടെ സ്വാധീനമാണ് രാജ്യത്തെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലെ ഏറ്റകുറച്ചിലുകള്‍ക്ക് കാരണം. സ്വര്‍ണവും വെള്ളിയും ബാറുകളായും കോയിനുകളായും ഇന്ഗോട്ട്സായും വലിയ തോതില്‍ വ്യാപാരം ചെയ്യപ്പെടുന്ന അന്താരാഷ്ട്ര ബുള്ളിയന്‍ മാര്‍ക്കറ്റിലെ ട്രെന്‍ഡുകള്‍, യുഎസ് - രൂപ എക്സ്ചേഞ്ച് നിരക്ക് എന്നിവയാണ് പ്രാദേശികമായ വിലയെ സ്വാധീനിക്കുക. പണപ്പെരുപ്പം, പലിശനിരക്കിലെ മാറ്റം, സാമ്പത്തിക അനിശ്ചിതത്വം എന്നിവ പലപ്പോഴും സുരക്ഷിത നിക്ഷേപങ്ങള്‍ എന്ന നിലയില്‍ ലോഹങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നുണ്ട്. ഭൗമരാഷ്ട്രീയ സംഭവികാസങ്ങള്‍, വിതരണത്തിലും ഡിമാന്റിലുമുള്ള പതിവ് മാറ്റങ്ങള്‍ എന്നിവ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലെ ദൈനംദിന മാറ്റങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
Content Highlights: Gold prices in Kerala saw a hike today feb 7th