സുവര്‍ണാവസരം; സ്വര്‍ണം വാങ്ങണമെങ്കില്‍ വേഗമാകട്ടെ; ഇന്ന് വില കുത്തനെ കുറഞ്ഞു, 6000 രൂപയുടെ ഇടിവ്

പ്രതീക്ഷയ്ക്ക് വകയുണ്ട്.കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് മാത്രം 6640 രൂപ കുറഞ്ഞു

1 min read|02 Feb 2026, 11:02 am

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണത്തിന്റെയും വെള്ളിയുടേയും വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് പ്രതീക്ഷയാണ് വിലയിലെ ഇടിവ്. കഴിഞ്ഞ മാസം അവസാനം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ സ്വര്‍ണവില ഫെബ്രുവരി ആദ്യദിവസങ്ങളില്‍ തകര്‍ന്നടിയുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ആയി കെവിന്‍ വാര്‍ഷ് എത്തുമെന്ന വാര്‍ത്തയാണ് സ്വര്‍ണവിപണിയില്‍ തിരിച്ചടിക്കുന്നത്. കെവിന്‍ വാര്‍ഷ് ചുമതല ഏറ്റെടുത്താല്‍ പലിശനിരക്ക് ഉയര്‍ത്തുമെന്നും ഈ അവസരത്തില്‍ സ്വര്‍ണവില കുറയുമെന്നുമാണ് പ്രചരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞുവരുന്നതാണ് കേരളത്തിലും വില കുറയാന്‍ കാരണം.

ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 1,11,120 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 13,890 രൂപയും. ജനുവരി 31 ന് 1,17,760 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വിപണി വില. ഇന്നലെയും അതേ വിലയിലാണ് വ്യാപാരം നടന്നത്. 6,640 രൂപയുടെ കുറവാണ് ഇന്ന് ഒരു പവന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 890 രൂപയും കുറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ 20,040 രൂപകുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവ് വന്നിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11415 രൂപയും ഒരു പവന് 91320 രൂപയുമാണ് ഇന്നത്തെ വില.

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

  • ജനുവരി 31 - 1,17,760
  • ഫെബ്രുവരി 1 - 1,17,760
  • ഫെബ്രുവരി 2 - 1,11,120

സ്വര്‍ണത്തിന്റെ ലാഭമെടുക്കല്‍ തുടര്‍ന്നാല്‍ വില ഇനിയും താഴാനാണ് സാധ്യത. ഡോളറിന്റെ കരുത്ത് വര്‍ധിപ്പിക്കണം എന്ന് നിലപാടുളള വ്യക്തിയാണ് കെവിന്‍ വാര്‍ഷ്. ഇതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ സ്വര്‍ണവില വീണ്ടും താഴും.

Content Highlights :Gold prices in Kerala (February 2) fell sharply. Today alone, the lowest price was Rs. 6640.

To advertise here,contact us