കേരളത്തില് ഇന്നും സ്വര്ണവിലയില് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോളവിപണിയിലെ വിലയിടിവാണ് കേരള വിപണിയേയും സ്വാധീനിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്ണവില ചരിത്രത്തില് ആദ്യമായി 1,31,160 എന്ന ഉയര്ന്ന വിലയില് എത്തിയത്. ഔണ്സിന് 5,594 .82 ഡോളര് എന്ന സര്വ്വകാല ഉയരത്തില് എത്തുകയും കഴിഞ്ഞ ദിവസം 5,000 ഡോളറിലോക്ക് താഴുകയും ചെയ്തിരുന്നു. ഇപ്പോള് 4893.2 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് , ജറോം പവലിന് ശേഷം ഫെഡറല് റിസര്വ്വ് ചെയര്മാനായി മുന് ഫെഡ് ഗവര്ണറായിരുന്ന കെവിന് വാര്ഷിനെ നിയമിച്ചിട്ടുണ്ട്. സെന്ട്രല് ബാങ്കിന്റെ സ്വാതന്ത്രത്തെ പിന്തുണയ്രക്കുന്ന വ്യക്തിയാണ് കെവിന് വാര്ഷ്. കെവിന്റെ നിയമനം ഫെഡിന്റെ മേലുള്ള രാഷ്ട്രീയ സമ്മര്ദ്ദം കുറയ്ക്കും എന്ന മുന് ഭയം ഇല്ലാതാക്കിയിട്ടുണ്ട്. ആശങ്ക അയഞ്ഞതോടെ യുഎസ് സൂചിക തിരിച്ചുവന്നിട്ടുണ്ട്. കനത്ത ലാഭമെടുപ്പും വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്ണത്തിന് 14,720 രൂപയാണ് വിപണി വില. പവന് 1,17,760 രൂപയും. ഗ്രാമിന് 790 രൂപയും പവന് 6,320 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞ് 1,24,080 രൂപയിലായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ലക്ഷം രൂപയില് നിന്ന് 96,760 രൂപയില് എത്തി നില്ക്കുകയാണ് 18 കാരറ്റ് ഒരു പവന് സ്വര്ണവില. ഗ്രാമിന് 12,095 രൂപയാണ് ഇന്നത്തെ ഗ്രാം വില. 645 രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. വെള്ളിവിലയും ഇന്ന് ഇടിഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 395 രൂപയും 10 ഗ്രാമിന് 3,950 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 350 രൂപയും 10 ഗ്രാമിന് 3,500 രൂപയുമായി കുറഞ്ഞു. ഇന്ന് ഒരു പവന് സ്വര്ണംവാങ്ങാന് പണിക്കൂലിയും ജിഎസ്ടിയും ചേര്ത്ത് 120000 ത്തോളം രൂപ നല്കേണ്ടിവരും.
ജനുവരി 1 - 99,040
ജനുവരി 2 - 99,880
ജനുവരി 3 - 99,600
ജനുവരി 4 - 99,600
ജനുവരി 5 - 1,01,360
ജനുവരി 6 - 1,01,800
ജനുവരി 7 - 1,01,400
ജനുവരി 8 - 1,01,200
ജനുവരി 9 - 1,02,160
ജനുവരി 10 - 1,03,000
ജനുവരി 11 - 1,03,000
ജനുവരി 12 - 1,04,240
ജനുവരി 13 - 1,04,520
ജനുവരി 14 - 1,05,600
ജനുവരി 15 - 1,05,000
ജനുവരി 16 - 1,05,160
ജനുവരി 17 - 1,05,440
ജനുവരി 18 - 1,05,440
ജനുവരി 19 - 1,07,240
ജനുവരി 20 - 1,09,840
ജനുവരി 21 - 1,14,840
ജനുവരി 22 - 1,13,160
ജനുവരി 23 - 1,15,240
ജനുവരി 24- 1,16,320
ജനുവരി 26 - 1,19,320
ജനുവരി 27 - 1,19,320
ജനുവരി 28 - 1,22,520
ജനുവരി 29 - 1,30,360
ജനുവരി 30 - 1,24,080
Content Highlights :Gold prices are falling in the state. Gold prices in Kerala today, January 31