ഒരുപവന്‍ 18 കാരറ്റ് സ്വര്‍ണം ഉണ്ടെങ്കില്‍ ഇനി ലക്ഷാധിപതി

ഇത് എവിടെച്ചെന്ന് നില്‍ക്കും; വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; 18 ഗ്രാമിനും 1,00,000 കടന്നു

1 min read|28 Jan 2026, 02:22 pm

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. രാവിലത്തെ വില വര്‍ധനവിന്റെ ഞെട്ടല്‍ മാറും മുന്‍പേ ഉച്ചയ്ക്ക് ശേഷവും സ്വര്‍ണവില വര്‍ധിച്ചു. സാമ്പത്തിക ഭൗമ രാഷ്ട്രീയ അരക്ഷിതാവസ്ഥയയാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും ഇപ്പോള്‍ സ്വര്‍ണവില ഉയര്‍ന്നുനില്‍ക്കാന്‍ കാരണമായിട്ടുണ്ട്.

ഇന്ന് ഉച്ചകഴിഞ്ഞുള്ള സ്വര്‍ണവില

കേരളത്തില്‍ ഒരുപവന്‍ സ്വര്‍ണത്തിന് 1,22,520 രൂപയാണ് വിപണിവില. ഗ്രാമിന് 15,315 രൂപയും. 175 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 1400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും ചരിത്രത്തില്‍ ആദ്യമായി ഒരു ലക്ഷം രൂപ കടന്നു. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് ഉച്ചകഴിഞ്ഞ് 1,00,640 രൂപയാണ് വില. ഒരു ഗ്രാമിന് 12,580 രൂപയും. ഗ്രാമിന് 145 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്നത്തെ സ്വര്‍ണവില

ജനുവരി 1 - 99,040

ജനുവരി 2 - 99,880

ജനുവരി 3 - 99,600

ജനുവരി 4 - 99,600

ജനുവരി 5 - 1,01,360

ജനുവരി 6 - 1,01,800

ജനുവരി 7 - 1,01,400

ജനുവരി 8 - 1,01,200

ജനുവരി 9 - 1,02,160

ജനുവരി 10 - 1,03,000

ജനുവരി 11 - 1,03,000

ജനുവരി 12 - 1,04,240

ജനുവരി 13 - 1,04,520

ജനുവരി 14 - 1,05,600

ജനുവരി 15 - 1,05,000

ജനുവരി 16 - 1,05,160

ജനുവരി 17 - 1,05,440

ജനുവരി 18 - 1,05,440

ജനുവരി 19 - 1,07,240

ജനുവരി 20 - 1,09,840

ജനുവരി 21 - 1,14,840

ജനുവരി 22 - 1,13,160

ജനുവരി 23 - 1,15,240

ജനുവരി 24- 1,16,320

ജനുവരി 26 - 1,19,320

ജനുവരി 27 - 1,19,320

Content Highlights :Gold prices increased again today, January 28th, after noon. 18-carat gold also crossed the one lakh rupee mark.

To advertise here,contact us