റോക്കറ്റ് വേഗത്തില്‍ സ്വർണവില: ഗ്രാമിന് ചരിത്രത്തില്‍ ആദ്യമായി 15000 കടന്നു, പവന് 1,21000വും

കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

1 min read|28 Jan 2026, 12:15 pm

സംസ്ഥാനത്തെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞുനിന്ന വില ഇന്ന് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. രണ്ട് ദിവസമായി വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ജ്വലറി ഉടമകളും ഒപ്പം സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരും. എന്നാല്‍ ആ പ്രതീക്ഷകളെയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇന്ന് വില വര്‍ധിച്ചത്. ആഗോളവിപണിയില്‍ സ്വര്‍ണവില കുതിക്കുന്നതിനൊപ്പം തന്നെയാണ് ആഭ്യന്തര വിപണിയിലേയും വിലക്കയറ്റം. ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സിന് 5,220 രൂപയാണ്. ഗ്രീന്‍ലാന്‍ഡിനെച്ചൊല്ലി യുഎസും നാറ്റോയും തമ്മിലുളള പുതിയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സ്വര്‍ണവിലയിലെ മുന്നേറ്റം.

ഇന്നത്തെ സ്വര്‍ണവില

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,21,120 രൂപയാണ് വില. ഒരു ഗ്രാമിന് ചരിത്രത്തിലാദ്യമായി 15000 കടന്ന ദിവസവും കൂടിയാണ് ഇന്ന്. 15,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില. ഇന്നലെ 14845 രൂപയായിരുന്നു. ഇന്ന് മാത്രം ഗ്രാമിന് 295 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് വര്‍ധിച്ചത് 2360 രൂപയാണ്. 18 ഗ്രാം സ്വര്‍ണത്തിന് ഒരു ഗ്രാമിന് 12,435 രൂപയും ഒരു പവന് 99,480 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെളളിവിലയിലും ഇന്ന് വര്‍ധനവാണുള്ളത്. ഇന്നലെ ഒരു ഗ്രാമിന്370 രൂപയും 10 ഗ്രാമിന് 3,700 രൂപയുമായിരുന്ന വെള്ളിവില ഇന്ന ഒരു ഗ്രാമിന് 380 രൂപയും 10 ഗ്രാമിന് 3,800 രൂപയുമായി കൂടിയിട്ടുണ്ട്.

ജനുവരി മാസത്തെ സ്വര്‍ണവില

ജനുവരി 1 - 99,040

ജനുവരി 2 - 99,880

ജനുവരി 3 - 99,600

ജനുവരി 4 - 99,600

ജനുവരി 5 - 1,01,360

ജനുവരി 6 - 1,01,800

ജനുവരി 7 - 1,01,400

ജനുവരി 8 - 1,01,200

ജനുവരി 9 - 1,02,160

ജനുവരി 10 - 1,03,000

ജനുവരി 11 - 1,03,000

ജനുവരി 12 - 1,04,240

ജനുവരി 13 - 1,04,520

ജനുവരി 14 - 1,05,600

ജനുവരി 15 - 1,05,000

ജനുവരി 16 - 1,05,160

ജനുവരി 17 - 1,05,440

ജനുവരി 18 - 1,05,440

ജനുവരി 19 - 1,07,240

ജനുവരി 20 - 1,09,840

ജനുവരി 21 - 1,14,840

ജനുവരി 22 - 1,13,160

ജനുവരി 23 - 1,15,240

ജനുവരി 24- 1,16,320

ജനുവരി 26 - 1,19,320

ജനുവരി 27 - 1,19,320

പുതുവര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ സ്വര്‍ണവിലയില്‍ സമാനതകളില്ലാത്ത വിധത്തിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡോളറിന്റെ മൂല്യം കുറയുന്നത് സ്വര്‍ണവില വര്‍ധിക്കാനുളള കാരണമായിട്ടുണ്ട്.

To advertise here,contact us