സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വർധനവില്ല. എങ്കിലും ആശ്വസിക്കാനുള്ള വകയില്ല. ഈ വര്ഷം 10 ശതമാനം എങ്കിലും വിലയില് വര്ധനവുണ്ടായേക്കാം.വിലയില് വലിയ കുറവുണ്ടാകാത്തതുകൊണ്ടുതന്നെ സ്വര്ണം വാങ്ങുന്നവരുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. ഭൗമരാഷ്ട്രീയ അപകട സാധ്യതകളും ദുര്ബലമായ ഡോളറും കാരണം സ്വര്ണവില ഇന്ന് ആഗോള വിപണിയില് ഔണ്സിന് 5,100 ഡോളറിന് മുകളിലെന്ന റെക്കോര്ഡ് വിലയില് എത്തി. വര്ഷാവസാനത്തോടെ വില 6,000 ഡോളറിലെത്തുമെന്ന് സൊസൈറ്റി ജനറല് പ്രവചിക്കുന്നു.
കേരളത്തില് ഇന്നത്തെ സ്വര്ണവില 1,18,760 രൂപയാണ്. 22 കാരറ്റ് സ്വര്ണത്തിന് ഇന്നലെയും ഇതേ വിലതന്നെയായിരുന്നു. അതുകൊണ്ട് വില മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് ഇന്നത്തെ വിപണിവില 12,195 രൂപയും പവന് വില 97,560 രൂപയുമാണ്. അതേസമയം വെളളിയുടെ വില ഇന്നും ഉയര്ന്നിട്ടുണ്ട്. ഇന്നലെ രാവിലെ ഒരു ഗ്രാമിന് 345 രൂപയും 10 ഗ്രാമിന് 3,450 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 370 രൂപയും 10 ഗ്രാമിന് 3,700 രൂപയുമായി ഉയര്ന്നു.
ജനുവരി 1 - 99,040
ജനുവരി 2 - 99,880
ജനുവരി 3 - 99,600
ജനുവരി 4 - 99,600
ജനുവരി 5 - 1,01,360
ജനുവരി 6 - 1,01,800
ജനുവരി 7 - 1,01,400
ജനുവരി 8 - 1,01,200
ജനുവരി 9 - 1,02,160
ജനുവരി 10 - 1,03,000
ജനുവരി 11 - 1,03,000
ജനുവരി 12 - 1,04,240
ജനുവരി 13 - 1,04,520
ജനുവരി 14 - 1,05,600
ജനുവരി 15 - 1,05,000
ജനുവരി 16 - 1,05,160
ജനുവരി 17 - 1,05,440
ജനുവരി 18 - 1,05,440
ജനുവരി 19 - 1,07,240
ജനുവരി 20 - 1,09,840
ജനുവരി 21 - 1,14,840
ജനുവരി 22 - 1,13,160
ജനുവരി 23 - 1,15,240
ജനുവരി 24- 1,16,320
ജനുവരി 26 - 1,19,320
Content Highlights : Gold prices in the state fell slightly today, January 27; yesterday's price remains the same today