വായ്പയും വേഗത്തിലാകും; ബജറ്റിന് ശേഷം ബാങ്കുകൾ വേറെ തലത്തിലേക്കോ ?

പൊതുമേഖലാ ബാങ്കുകളുടെ ബോർഡ് ഘടനയിൽ വരുത്തേണ്ട മാറ്റങ്ങളാണ് നിർദ്ദിഷ്ട ബില്ലിലെ ഒരു പ്രധാന ഘടകം

രാജ്യത്തെ പൊതു മേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുള്ള കോർപ്പറേറ്റ് ബാങ്കിംഗ് ഗവർണൻസ് ബിൽ വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യത. 'ഈസ് ഓഫ് ഡൂയിങ് ബിസിനസി'ലൂടെ ബോർഡ് ഘടനയിൽ മാറ്റങ്ങൾ വരുത്തി കോർപ്പറേറ്റ് ഗവർണൻസും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ മേഖലയിലെ മികച്ച രീതികളുമായി കൂടുതൽ അടുപ്പിക്കുന്നതിനും അവയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും നിർദിഷ്ട ബിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പൊതുമേഖലാ ബാങ്കുകൾക്കായുള്ള EASE (എൻഹാൻസ്ഡ് ആക്‌സസ് ആൻഡ് സർവീസ് എക്‌സലൻസ്) മാനദണ്ഡങ്ങളുടെ മെച്ചപ്പെടുത്തിയ പതിപ്പ് ബില്ലിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.ഈ നടപടികൾ പ്രകാരം, ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലൂടെ വേഗതയേറിയതും ഒപ്പം കൂടുതൽ കാര്യക്ഷമവുമായ സേവനങ്ങൾ നടപ്പാക്കാൻ സാധിക്കും "ക്രെഡിറ്റ് @ ക്ലിക്ക്" പോലുള്ള ഡിജിറ്റൽ വായ്പാ സംരംഭങ്ങൾ ഇതിനകം തന്നെ എൻഡ്-ടു-എൻഡ് ഡിജിറ്റലൈസേഷൻ പ്രാപ്തമാക്കിയിട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ ബോർഡ് ഘടനയിൽ വരുത്തേണ്ട മാറ്റങ്ങളാണ് നിർദ്ദിഷ്ട ബില്ലിലെ ഒരു പ്രധാന ഘടകം. കോർപ്പറേറ്റ് ഭരണ നിലവാരം മെച്ചപ്പെടുത്തുക, തീരുമാനങ്ങളിലെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയോടൊപ്പം തന്നെ സ്വകാര്യ മേഖലയിലെ ബാങ്കുകളുടെ ഗവർണൻസ് മോഡലുകളോട് പൊതുമേഖലാ ബാങ്കുകളെ കൂടുതൽ ഏകോപിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. പൊതുമേഖലാ ബാങ്കുകളിലുടനീളമുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ജീവനക്കാരുടെ വികസന സംരംഭങ്ങളും ക്രെഡിറ്റ്, ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള എൻട്രിയും വിപുലീകരിക്കുകയാണ് EASE ഫ്രെയിംവർക്ക്.

പൊതുമേഖലാ ബാങ്കുകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി നിലവിലുള്ള 20% ൽ നിന്ന് 49% ആയി ഉയർത്താനും, കുറഞ്ഞത് 51% സർക്കാർ ഓഹരി പങ്കാളിത്തം, നിലനിർത്തലും സർക്കാർ പരിഗണനയിലാണ്. ഈ നിർദ്ദേശത്തിൽ മന്ത്രാലയ കൂടിയാലോചനകൾ പൂർത്തിയായതായും, ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ധനകാര്യ മന്ത്രാലയം ഉടൻ തന്നെ ഒരു കാബിനറ്റ് കുറിപ്പ് അവതരിപ്പിക്കുമെന്നും നേരത്തെ റിപോർട്ടുകൾ വന്നിരുന്നു . ഈ നീക്കം പൊതു മേഖലാ ബാങ്കുകളെ ആഗോള തലത്തിൽ കൂടുതൽ മത്സരാധിഷ്ഠിതമാക്കാനും, ഗവെർണൻസ് സ്റ്റാൻഡേർഡുകൾ മെച്ചപ്പെടുത്താനും, ഓപ്പറേഷനൽ ശക്തി കൂട്ടാനും സഹായിക്കും എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ആസ്തി ഗുണനിലവാരത്തിലും ബാലൻസ് ഷീറ്റുകളിലും പുരോഗതി ഉണ്ടായിട്ടും സ്വകാര്യ മേഖലയിലെ സമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഡിസ്‌കൗണ്ടിൽ വ്യാപാരം തുടരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വായ്പാദാതാക്കളുടെ വിപണി മൂല്യനിർണ്ണയം മെച്ചപ്പെടുത്താൻ ഉയർന്ന വിദേശ പങ്കാളിത്തം സഹായിക്കുമെന്നാണ് നയകർത്താക്കൾ വിശ്വസിക്കുന്നത് .

കേന്ദ്ര ബഡ്ജറ്റിൽ നിർദ്ദിഷ്ട മാറ്റങ്ങൾ പരാമർശിച്ചില്ലെങ്കിലും കോർപ്പറേറ്റ് ബാങ്കിംഗ് ഗവേണൻസ് ബിൽ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കും.

Content highlights : 50,000 green cards may be freed by US visa pause: How Indians may benefit

To advertise here,contact us