'ലോങ്ങ് വീക്കെന്‍ഡ് ': തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധി ; അറിയാം 2026 ലെ അവധി ദിനങ്ങള്‍

അടുത്ത അവധി ഹോളി ആഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് 3-നാണ്

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി 26, തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണി അവധിയിലായിരിക്കും. ഇക്വിറ്റികള്‍, ഇക്വിറ്റി ഡെറിവേറ്റീവുകള്‍, കറന്‍സി ഡെറിവേറ്റീവുകള്‍ ഉള്‍പ്പെടെ എല്ലാ സെഗ്മെന്റുകളിലും വ്യാപാരം ഉണ്ടാകില്ല. കൂടാതെ കമ്മോഡിറ്റി വിപണികളും അവധിയിലാണ്.

2026-ല്‍ ഇന്ത്യയില്‍ മൊത്തം 16 ട്രേഡിംഗ് അവധികളാണ് ഉള്ളത്. അടുത്ത അവധി ഹോളി ആഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് 3-നാണ്.

വെള്ളിയാഴ്ച, ജനുവരി 23-ന് ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുപ്പുകള്‍, തുടരുന്ന ഭൗമരാഷ്ട്രീയ ആശങ്കകള്‍, മൂന്നാം പാദ ഫലങ്ങളിലെ കമ്പനികളുടെ സമ്മിശ്ര പ്രതികരണം എന്നിവ വിപണിയെ സ്വാധീനിച്ചു. കേന്ദ്ര ബജറ്റ് 2026-നെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും വിപണിയില്‍ പ്രതിഫലിച്ചു.

ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച വിപണി ഒരു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 770 പോയിന്റ് അഥവാ 0.94% ഇടിഞ്ഞ് 81,537.70 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 50, 241 പോയിന്റ് അഥവാ 0.95% ഇടിഞ്ഞ് 25,048.65-ല്‍ ക്ലോസ് ചെയ്തു. ബ്രോഡര്‍ മാര്‍ക്കറ്റിലും വില്പനാ സമ്മര്‍ദ്ദം ശക്തമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.6% ഇടിവും സ്‌മോള്‍ക്യാപ് സൂചിക 2.2% ഇടിവും റിപ്പോര്‍ട്ട് ചെയ്തു.

2026-ലെ വിപണി അവധി ദിവസങ്ങള്‍

1. 26-Jan-2026 Monday Republic Day2. 03-Mar-2026 Tuesday Holi3. 26-Mar-2026 Thursday Shri Ram Navami4. 31-Mar-2026 Tuesday Shri Mahavir Jayanti5. 03-Apr-2026 Friday Good Friday6. 14-Apr-2026 Tuesday Dr. Baba Saheb Ambedkar Jayanti7. 01-May-2026 Friday Maharashtra Day8. 28-May-2026 Thursday Bakri Id9. 26-Jun-2026 Friday Muharram10. 14-Sep-2026 Monday Ganesh Chaturthi11. 02-Oct-2026 Friday Mahatma Gandhi Jayanti12. 20-Oct-2026 Tuesday Dussehra13. 10-Nov-2026 Tuesday Diwali - Balipratipada14. 24-Nov-2026 Tuesday Prakash Gurpurb Sri Guru Nanak Dev15. 25-Dec-2026 Friday Christmas

2026ല്‍ വാരാന്ത്യങ്ങളില്‍ വരുന്ന അവധി ദിവസങ്ങള്‍

1. 15-Feb-2026 Sunday Mahashivratri2. 21-Mar-2026 Saturday Id-Ul-Fitr (Ramadan Eid)3. 15-Aug-2026 Saturday Independence Day4. 08-Nov-2026 Sunday Diwali Laxmi Puja

Content Highlights: Indian stock markets will remain closed on Monday, January 26 on account of Republic Day

To advertise here,contact us