സ്വർണവില ഇനി താഴേക്ക് ഇല്ലേ? ഇന്നും വർധനവ്; ഒരു പവന്‍റെ മാല വാങ്ങാന്‍ 1.25 ലക്ഷം കൊടുക്കണം

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു

1 min read|24 Jan 2026, 10:58 am

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കുറഞ്ഞുനിന്ന വില പിന്നെയും ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ രാവിലെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലേക്കായിരുന്നു വില വര്‍ധനവ്. പിന്നീട് ഉച്ചക്ക് ശേഷം നേരിയ ഇടിവ് ഉണ്ടാവുകയായിരുന്നു. സ്വര്‍ണവിലയിലെ കുതിപ്പ് കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയര്‍ന്നതോടെ സാധാരണക്കാര്‍ സ്വര്‍ണം വാങ്ങാന്‍ ജ്വലറികളില്‍ എത്താതായിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇടത്തരം കച്ചവടക്കാരൊക്കെ പ്രതിസന്ധിലാണ്. യുഎസിന്റെ നടപടികളാണ് വിപണിയെ ബാധിക്കുന്നത്. ഇറക്കുമതി തീരുവ കൂടാതെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സ്വര്‍ണിവിലയെ കാര്യമായി സ്വാധീനിക്കും. ഡോളറിന്റെ മൂല്യം കുത്തനെ കുറഞ്ഞതും ഇറാനെതിരെ അമേരിക്ക ഉയര്‍ത്തുന്ന ഭീഷണിയും രൂപ കരുത്ത് കൂടാതെ നില്‍ക്കുന്നതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാണ്.

ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,16,320 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 14,540 രൂപയാണ് വില. 135 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത് . പവന് 1,080 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുളളത്. 18 ഗ്രാം സ്വര്‍ണത്തിനും വില വര്‍ധനവുണ്ട്. 95,560 രൂപയാണ് പവന്‍ വില. ഗ്രാമിന് 11,945 രൂപയും. ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വെള്ളിയുടെ വില ഗ്രാമിന് 335 രൂപയായി വര്‍ധിച്ചിട്ടുണ്ട്. 5 ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാർക്കിങ് ചാർജും അടക്കം ഒരു പവന്‍ 22 കാരറ്റ് സ്വർണം വാങ്ങുന്നതിന് ഇന്നത്തെ വില്‍പ്പന വിലയുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയത് 1.25 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും.

ജനുവരി മാസത്തെ സ്വര്‍ണവില

ജനുവരി 1 - 99,040

ജനുവരി 2 - 99,880

ജനുവരി 3 - 99,600

ജനുവരി 4 - 99,600

ജനുവരി 5 - 1,01,360

ജനുവരി 6 - 1,01,800

ജനുവരി 7 - 1,01,400

ജനുവരി 8 - 1,01,200

ജനുവരി 9 - 1,02,160

ജനുവരി 10 - 1,03,000

ജനുവരി 11 - 1,03,000

ജനുവരി 12 - 1,04,240

ജനുവരി 13 - 1,04,520

ജനുവരി 14 - 1,05,600

ജനുവരി 15 - 1,05,000

ജനുവരി 16 - 1,05,160

ജനുവരി 17 - 1,05,440

ജനുവരി 18 - 1,05,440

ജനുവരി 19 - 1,07,240

ജനുവരി 20 - 1,09,840

ജനുവരി 21 - 1,14,840

ജനുവരി 22 - 1,13,160

ജനുവരി 23 - 1,15,240

ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഒന്നേകാല്‍ ലക്ഷം രൂപ ചെലവ് വരും. ഈ മാസം 17000 രൂപയില്‍ അധികം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളര്‍ സൂചിക 97.46 എന്ന നിരക്കിലേക്ക് ഇടിഞ്ഞത് സ്വര്‍ണത്തിന്റെ വില കൂടാനുള്ള പ്രധാനകാരണമാണ്.

Content Highlights : Gold prices in Kerala have increased today, January 24. The price, which had been falling since yesterday afternoon, has risen again.

To advertise here,contact us