കേരളത്തില് ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്ണവില കുറഞ്ഞു. രാവിലെ 3,960 രൂപയായിരുന്നു പവന് വര്ധിച്ചത്. ഇതോടുകൂടി സ്വര്ണം വാങ്ങാന് ആഗ്രഹിക്കുന്ന സാധാരണക്കാര്ക്ക് പ്രതീക്ഷ മങ്ങിയിരുന്നു. ഉച്ചയ്ക്ക് ശേഷം ആശ്വാസമെന്നോണം വില കുറഞ്ഞിട്ടുണ്ട്. എന്നാല് തുടര്ന്നുളള ദിവസങ്ങളില് വിലയില് കുറവുണ്ടാകില്ല എന്ന് തന്നെയാണ് വിദഗ്ധരുടെ കണക്കുകൂട്ടല്.
സംസ്ഥാനത്ത് സ്വര്ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. 22 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 14,405 രൂപയും പവന് 1,15,240 രൂപയുമാണ് പുതിയ വില. രാവിലെ ഗ്രാമിന് 14,640 രൂപയും പവന് 1,17,120 രൂപയുമായിരുന്നു. ഗ്രാമിന് 235 രൂപയും പവന് 1,880 രൂപയുമാണ് ഉച്ചയോടെ കുറഞ്ഞിരിക്കുന്നത്. 18ഗ്രാം സ്വര്ണത്തിന് ഗ്രാമിന് 11,835 രൂപയും പവന് 94,680 രൂപയുമാണ് പുതിയ വിപണിവില. രാവിലെ 18 കാരറ്റ് സ്വര്ണത്തിന് ഗാമിന് 12,030 രൂപയും പവന് 96,240 രൂപയുമായിരുന്നു. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനുവരി 1 - 99,040
ജനുവരി 2 - 99,880
ജനുവരി 3 - 99,600
ജനുവരി 4 - 99,600
ജനുവരി 5 - 1,01,360
ജനുവരി 6 - 1,01,800
ജനുവരി 7 - 1,01,400
ജനുവരി 8 - 1,01,200
ജനുവരി 9 - 1,02,160
ജനുവരി 10 - 1,03,000
ജനുവരി 11 - 1,03,000
ജനുവരി 12 - 1,04,240
ജനുവരി 13 - 1,04,520
ജനുവരി 14 - 1,05,600
ജനുവരി 15 - 1,05,000
ജനുവരി 16 - 1,05,160
ജനുവരി 17 - 1,05,440
ജനുവരി 18 - 1,05,440
ജനുവരി 19 - 1,07,240
ജനുവരി 20 - 1,09,840
ജനുവരി 21 - 1,14,840
ജനുവരി 22 - 1,13,160
ഈ വര്ഷം പകുതിയാകുമ്പോള് സ്വര്ണവില 5,000-5200 ഡോളറിലേക്ക് കടക്കും എന്നാണ് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയില് സ്വര്ണത്തിന്റെ മൂല്യം ഉയരുമ്പോള് കേരളത്തിലും വിലയില് പുതിയ റെക്കോര്ഡുകള് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
Content Highlights :Gold prices in Kerala fell after noon today, January 23. They fell by Rs 1880.