സംസ്ഥാനത്ത് ഇന്ന് മൂന്നാം തവണയും വര്ധിച്ച് സ്വര്ണവില. 22 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 200 രൂപ വീണ്ടും വര്ധിച്ചു. പവന് 1600 രൂപയും വര്ധന രേഖപ്പെടുത്തി. ഇതോടെ ഗ്രാമിന് 13,800 രൂപയും പവന് 1,10,400 രൂപയിലേക്കും എത്തി. ഇന്ന് മാത്രം മൂന്ന് തവണകളായി ഗ്രാമിന് 395 രൂപയാണ് വര്ധിച്ചത്. രാവിലെ ഗ്രാമിന് 95 രൂപ വര്ധിച്ച് 13,500 രൂപയും പവന് 1,08,000 രൂപയുമായിരുന്നു. പിന്നീട് ഉച്ചയ്ക്കു മുന്പ് ഗ്രാമിന് 100 രൂപ കൂടി 13,600 രൂപയായി. പവന് 2920 രൂപയുടെ വര്ധനവാണ് മണിക്കൂറുകള്ക്കുള്ളില് ഇന്നുണ്ടായത്. 18 കാരറ്റ് ഗ്രാം വില ഉച്ചയ്ക്ക് ശേഷം 11,340 രൂപയായും പവന് വില 90,720 രൂപയുമായി ഉയര്ന്നു. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്.
ഡോളര് സൂചിക ഇടിയുന്നത് കൂടുതല് ആളുകളെ സ്വര്ണത്തിലേക്ക് ആകര്ഷിക്കാനിടയാക്കുന്നുണ്ട്. വന്കിട നിക്ഷേപകരും കൂട്ടത്തോടെ സ്വര്ണം വാങ്ങി കൂട്ടുകയാണ്. ആഭരണം വാങ്ങുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് രീതിയിലുള്ള സ്വര്ണ ഇടപാടുകള് പതിന്മടങ്ങായി ഉയരുന്നത് തന്നെയാണ് മിക്ക ദിവസങ്ങളിലും വില രണ്ട് തവണ ഉയരാന് കാരണം.
സ്വര്ണത്തിന്റെ പരിശുദ്ധി എങ്ങനെ കണക്കാക്കാം?
കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വര്ണത്തിന്റെ അളവും പരിശുദ്ധിയും കണക്കാക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വര്ണത്തിന്റെ പരിശുദ്ധി കൂടും. പ്രധാനമായും 24കാരറ്റ്, 22കാരറ്റ്, 18കാരറ്റ് നിലവാരങ്ങളിലാണ് സ്വര്ണം ഇന്ത്യയില് ലഭ്യമാകുന്നത്.
ജനുവരി മാസത്തെ സ്വര്ണവില
ജനുവരി 1
22 കാരറ്റ് ഗ്രാം വില 12,38022 കാരറ്റ് പവന് വില 99,040 രൂപ18 കാരറ്റ് ഗ്രാം വില - 10,12918 പവന് വില - 81,032 രൂപ
ജനുവരി 2
22 കാരറ്റ് ഗ്രാം വില 12,48522 കാരറ്റ് പവന് വില 99,880 രൂപ18 കാരറ്റ് ഗ്രാം വില - 10,265 രൂപ18 പവന് വില - 82,120 രൂപ
ജനുവരി 3
22 കാരറ്റ് ഗ്രാം വില 12,45022 കാരറ്റ് പവന് വില 99,600 രൂപ18 കാരറ്റ് ഗ്രാം വില - 10,265 രൂപ18 പവന് വില - 81,880 രൂപ
ജനുവരി 5
22 കാരറ്റ് ഗ്രാം വില 12,67022 കാരറ്റ് പവന് വില 1,01,360 രൂപ18 കാരറ്റ് ഗ്രാം വില - 10520 രൂപ18 പവന് വില - 84,160 രൂപ
ജനുവരി 6
22 കാരറ്റ് ഗ്രാം വില 12,675 രൂപ22 കാരറ്റ് പവന് വില 101,400 രൂപ18 കാരറ്റ് ഗ്രാം വില - 10525 രൂപ18 പവന് വില - 84,200 രൂപ
ജനുവരി 7
22 കാരറ്റ് ഗ്രാം വില 12,67522 കാരറ്റ് പവന് വില 1,01,40018 കാരറ്റ് ഗ്രാം വില 10,42018 പവന് വില 83,360
ജനുവരി 8
22 കാരറ്റ് ഗ്രാം വില 1265022 കാരറ്റ് പവന് വില 1,01,20018 കാരറ്റ് ഗ്രാം വില 10,40018 പവന് വില 83,200
ജനുവരി 9
22 കാരറ്റ് ഗ്രാം വില 12,77022 കാരറ്റ് പവന് വില 1,02,16018 കാരറ്റ് ഗ്രാം വില 10,50018 പവന് വില 84,000
ജനുവരി 10
22 കാരറ്റ് ഗ്രാം വില 12,87522 കാരറ്റ് പവന് വില 1,03,00018 കാരറ്റ് ഗ്രാം വില 10,58518 പവന് വില 84,680
ജനുവരി 12
22 കാരറ്റ് ഗ്രാം വില 13,03022 കാരറ്റ് പവന് വില 1,04,24018 കാരറ്റ് ഗ്രാം വില 10,66118 പവന് വില 85,288
ജനുവരി 13
രാവിലെ
22 കാരറ്റ് ഗ്രാം വില 13,06522 കാരറ്റ് പവന് വില 104,49018 കാരറ്റ് ഗ്രാം വില 10,69018 പവന് വില 85,520
ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് ഗ്രാം വില 13,20022 കാരറ്റ് പവന് വില 1,05,60018 കാരറ്റ് ഗ്രാം വില 10,85018 പവന് വില 86,800
ജനുവരി 15
രാവിലെ
22 കാരറ്റ് ഗ്രാം വില 13,12522 കാരറ്റ് പവന് വില 1,05,00018 കാരറ്റ് ഗ്രാം വില 85,91218 പവന് വില 687,296
ഉച്ച കഴിഞ്ഞ്
22 കാരറ്റ് ഗ്രാം വില 13,16522 കാരറ്റ് പവന് വില 1,05,32018 കാരറ്റ് ഗ്രാം വില 10,82018 പവന് വില 86,560
ജനുവരി 16
22 കാരറ്റ് ഗ്രാം വില 1314522 കാരറ്റ് പവന് വില 105,16018 കാരറ്റ് ഗ്രാം വില 1089518 പവന് വില 87,160
ജനുവരി 17
22 കാരറ്റ് ഗ്രാം വില 1318022 കാരറ്റ് പവന് വില 105,44018 കാരറ്റ് ഗ്രാം വില 1083518 പവന് വില 86,680'
ജനുവരി 19
രാവിലെ
22 കാരറ്റ് ഗ്രാം വില 13,33522 കാരറ്റ് പവന് വില 1,06,84018 കാരറ്റ് ഗ്രാം വില 10,97518 പവന് വില 87, 800
ഉച്ചകഴിഞ്ഞ്
22 കാരറ്റ് ഗ്രാം വില 13,40522 കാരറ്റ് പവന് വില 1,07,24018 കാരറ്റ് ഗ്രാം വില 11,02018 പവന് വില 88160
ഇന്ന് രാവിലെ
22 കാരറ്റ് ഗ്രാം വില 13,60022 കാരറ്റ് പവന് വില 1,08,80018 കാരറ്റ് ഗ്രാം വില 11,17518 കാരറ്റ് പവന് വില 89,400
Content Highlights: Gold prices in Kerala increased thrice today