സംസ്ഥാന ഇന്ന് നാലാം തവണ സ്വര്ണവിലയില് മാറ്റം. മൂന്നു തവണ കൂടിയ സ്വര്ണവില ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 13,730 രൂപയും പവന് 1,09,840 രൂപയിലേക്കും എത്തി. ഇന്ന് മാത്രം മൂന്ന് തവണകളായി ഗ്രാമിന് 395 രൂപയാണ് വര്ധിച്ചത്. രാവിലെ ഗ്രാമിന് 95 രൂപ വര്ധിച്ച് 13,500 രൂപയും പവന് 1,08,000 രൂപയുമായിരുന്നു. പിന്നീട് ഉച്ചയ്ക്കു മുന്പ് ഗ്രാമിന് 100 രൂപ കൂടി 13,600 രൂപയായി. പവന് 2920 രൂപയുടെ വര്ധനവാണ് മണിക്കൂറുകള്ക്കുള്ളില് ഇന്നുണ്ടായത്. അതിനെല്ലാം ഒടുവിലാണ് സ്വര്ണവിലയില് നേരിയ ഇടിവുണ്ടായത്.
18 കാരറ്റ് സ്വര്ണം ഗ്രാം വില ഉച്ചയ്ക്ക് ശേഷം 11,285 രൂപയായും പവന് വില 90,280 രൂപയുമായി കുറഞ്ഞു. റെക്കോര്ഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.എന്നാല് ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്ണ വിലയെയും സ്വാധീനിക്കുന്നത്.
സ്വര്ണത്തിന്റെ പരിശുദ്ധി എങ്ങനെ കണക്കാക്കാം?
കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വര്ണത്തിന്റെ അളവും പരിശുദ്ധിയും കണക്കാക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വര്ണത്തിന്റെ പരിശുദ്ധി കൂടും. പ്രധാനമായും 24കാരറ്റ്, 22കാരറ്റ്, 18കാരറ്റ് നിലവാരങ്ങളിലാണ് സ്വര്ണം ഇന്ത്യയില് ലഭ്യമാകുന്നത്.
Content Highlight: gold price increased 3 times and dropped once