നിലം തൊടാതെ സ്വര്‍ണവില; ഇന്നും വില വര്‍ധിച്ചു

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് ഗ്രാമിന് 175 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്

1 min read|19 Jan 2026, 10:52 am

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നേരിയ വിലക്കുറവ് ഇടയ്ക്ക് ഉണ്ടാകുന്നുണ്ടെങ്കിലും തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത. രൂപയുടെ മൂല്യത്തിലെ ഇടിവ്, പലിശനിരക്കിലെ മാറ്റം, വിപണിയിലെ ആശങ്കകള്‍, ഡിജിറ്റല്‍ സ്വര്‍ണ ഇടപാടിലെ വ്യത്യാസം ഇവയെല്ലാം സ്വര്‍ണവില കൂടാന്‍ കാരണമാണ്.

ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ വര്‍ധിച്ച് 13,335 രൂപയില്‍ എത്തിയിട്ടുണ്ട്. പവന് 1,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 1,06,840 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 10,975 രൂപയിലെത്തിയിട്ടുണ്ട്. 18 ഗ്രാം ഒരു പവന്‍ സ്വര്‍ണത്തിന് പവന് 87, 800 രൂപയാണ് വിപണിവില കഴിഞ്ഞ ദിവസം 86,680 രൂപയായിരുന്നു. പവന് 1,144 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ട്. ഒരു ഗ്രാം വെളളിക്ക് 305 രൂപയാണ് ഇന്നത്തെ വില. 10 ഗ്രാമിന് 3,050 രൂപയും. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2950 രൂപയുമായിരുന്നു.

ജനുവരി മാസത്തെ സ്വര്‍ണവില

  • ജനുവരി 122 കാരറ്റ് ഗ്രാം വില 12,38022 കാരറ്റ് പവന്‍ വില 99,040 രൂപ18 കാരറ്റ് ഗ്രാം വില - 10,12918 പവന്‍ വില - 81,032 രൂപ
  • ജനുവരി 222 കാരറ്റ് ഗ്രാം വില 12,48522 കാരറ്റ് പവന്‍ വില 99,880 രൂപ18 കാരറ്റ് ഗ്രാം വില - 10,265 രൂപ18 പവന്‍ വില - 82,120 രൂപ
  • ജനുവരി 322 കാരറ്റ് ഗ്രാം വില 12,45022 കാരറ്റ് പവന്‍ വില 99,600 രൂപ18 കാരറ്റ് ഗ്രാം വില - 10,265 രൂപ18 പവന്‍ വില - 81,880 രൂപ
  • ജനുവരി 522 കാരറ്റ് ഗ്രാം വില 12,67022 കാരറ്റ് പവന്‍ വില 1,01,360 രൂപ18 കാരറ്റ് ഗ്രാം വില - 10520 രൂപ18 പവന്‍ വില - 84,160 രൂപ
  • ജനുവരി 622 കാരറ്റ് ഗ്രാം വില 12,675 രൂപ22 കാരറ്റ് പവന്‍ വില 101,400 രൂപ18 കാരറ്റ് ഗ്രാം വില - 10525 രൂപ18 പവന്‍ വില - 84,200 രൂപ
  • ജനുവരി 722 കാരറ്റ് ഗ്രാം വില 12,67522 കാരറ്റ് പവന്‍ വില 1,01,40018 കാരറ്റ് ഗ്രാം വില 10,42018 പവന്‍ വില 83,360
  • ജനുവരി 822 കാരറ്റ് ഗ്രാം വില 1265022 കാരറ്റ് പവന്‍ വില 1,01,20018 കാരറ്റ് ഗ്രാം വില 10,40018 പവന്‍ വില 83,200
  • ജനുവരി 922 കാരറ്റ് ഗ്രാം വില 12,77022 കാരറ്റ് പവന്‍ വില 1,02,16018 കാരറ്റ് ഗ്രാം വില 10,50018 പവന്‍ വില 84,000
  • ജനുവരി 1022 കാരറ്റ് ഗ്രാം വില 12,87522 കാരറ്റ് പവന്‍ വില 1,03,00018 കാരറ്റ് ഗ്രാം വില 10,58518 പവന്‍ വില 84,680
  • ജനുവരി 1222 കാരറ്റ് ഗ്രാം വില 13,03022 കാരറ്റ് പവന്‍ വില 1,04,24018 കാരറ്റ് ഗ്രാം വില 10,66118 പവന്‍ വില 85,288
  • ജനുവരി 13രാവിലെ22 കാരറ്റ് ഗ്രാം വില 13,06522 കാരറ്റ് പവന്‍ വില 104,49018 കാരറ്റ് ഗ്രാം വില 10,69018 പവന്‍ വില 85,520
  • ഉച്ചയ്ക്ക് ശേഷം22 കാരറ്റ് ഗ്രാം വില 13,20022 കാരറ്റ് പവന്‍ വില 1,05,60018 കാരറ്റ് ഗ്രാം വില 10,85018 പവന്‍ വില 86,800
  • ജനുവരി 15രാവിലെ22 കാരറ്റ് ഗ്രാം വില 13,12522 കാരറ്റ് പവന്‍ വില 1,05,00018 കാരറ്റ് ഗ്രാം വില 85,91218 പവന്‍ വില 687,296ഉച്ച കഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 13,16522 കാരറ്റ് പവന്‍ വില 1,05,32018 കാരറ്റ് ഗ്രാം വില 10,82018 പവന്‍ വില 86,560
  • ജനുവരി 1622 കാരറ്റ് ഗ്രാം വില 1314522 കാരറ്റ് പവന്‍ വില 105,16018 കാരറ്റ് ഗ്രാം വില 1089518 പവന്‍ വില 87,160
  • ജനുവരി 1722 കാരറ്റ് ഗ്രാം വില 1318022 കാരറ്റ് പവന്‍ വില 105,44018 കാരറ്റ് ഗ്രാം വില 1083518 പവന്‍ വില 86,680

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുത്തനെ കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ - യുഎസ് ഭിന്നതായാണ് വിലയെ സ്വാധീനിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഗ്രീന്‍ലാന്‍ഡ് സംഘര്‍ഷ സാധ്യതയാണ് വില കൂടാന്‍ കാരണമായി കണക്കാക്കുന്നത്.

Content Highlights :Gold prices in Kerala increased today, January 19. There has been an increase of Rs 175 per gram today.

To advertise here,contact us