സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വന് ഇടിവ്. 2240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷവും പിന്നിട്ട് കുതിച്ച സ്വർണ വില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞ് വരികയാണ്. ഇന്നലെ മാത്രം 4 പ്രാവശ്യമാണ് സ്വര്ണവില ഇടിഞ്ഞത്. ആകെ 2300 രൂപയുടെ ഇടിവ് ഇന്നലെ രേഖപ്പെടുത്തി. ഭൗമരാഷ്ട്രീയ സംഘര്ഷങ്ങള് ലഘൂകരിച്ചതും ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങളുമാണ് വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങള്. നിലവിലുണ്ടായ ഈ കുറവ് സ്വര്ണം വാങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് പ്രതീക്ഷനല്കുന്നതാണ്. വില ഇനിയും കുറഞ്ഞേക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്.
ഇന്നത്തെ സ്വര്ണവില
2,240 രൂപ കുറഞ്ഞതോടെ കേരളത്തില് ഇന്ന് 22 കാരറ്റ് സ്വര്ണത്തിന്റെ വില്പ്പന വില ഒരു പവന് 99,880 രൂപയായി മാറി. ഗ്രാമിന് 280 രൂപ കുറഞ്ഞ് 12485 രൂപയിലേക്കുമെത്തി. 18 കാരറ്റ് സ്വര്ണത്തിലേക്ക് എത്തിയാല് പവന് 82,920 രൂപയാണ് ഇന്നത്തെ വില. 1780 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാം വില - 10775 രൂപ. സ്വര്ണത്തിന്റെ മറ്റ് കാരറ്റുകള്ക്കും സമാനമായ വിലക്കുറവുണ്ട്. ഇന്നലെയും ഇന്നുമായി 4,540 രൂപയാണ് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര തലത്തില് ഗോള്ഡ് ഇടിഎഫ് പോലെയുള്ള സ്വര്ണനിക്ഷേപ പദ്ധതികളില് ദൃശ്യമായ കനത്ത ലാഭമെടുപ്പ് സമ്മര്ദ്ദമാണ് സ്വര്ണവില കുറയാനുളള മുഖ്യ കാരണമായി കണക്കാക്കുന്നത്.
ഡിസംബര് മാസത്തിലെ സ്വര്ണ വില ഇങ്ങനെ
- ഡിസംബര് 1- 95,680
- ഡിസംബര് 2- 95,480 (രാവിലെ)ഡിസംബര് 2- 95,240 (വൈകുന്നേരം)
- ഡിസംബര് 3- 95,760
- ഡിസംബര് 4- 95,600 (രാവിലെ)ഡിസംബര് 4- 95,080 (വൈകുന്നേരം)
- ഡിസംബര് 5- 95,280 (രാവിലെ)ഡിസംബര് 5- 95,840 (വൈകുന്നേരം)
- ഡിസംബര് 6- 95,440
- ഡിസംബര് 7- 95,440
- ഡിസംബര് 8- 95,640
- ഡിസംബര് 9 രാവിലെ22 കാരറ്റ് ഗ്രാം വില 11925, പവന് വില 95400 രൂപ18 കാരറ്റ് ഗ്രാം വില 9805, പവന് വില 78440 രൂപഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 11865, പവന് വില 94920 രൂപ18 കാരറ്റ് ഗ്രാം വില 9760, പവന് വില 78080 രൂപ
- ഡിസംബര് 1022 കാരറ്റ് ഗ്രാം വില 11945, പവന് വില 9556018 കാരറ്റ് ഗ്രാം വില 9880, പവന് വില 77,664
- ഡിസംബര് 1122 കാരറ്റ് ഗ്രാം വില 11,935 , പവന് വില -95,48018 കാരറ്റ് ഗ്രാം വില 9875, പവന് വില -79,000
- ഡിസംബര് 1222 കാരറ്റ് ഗ്രാം വില 12,300 , പവന് വില- 98,40018 കാരറ്റ് ഗ്രാം വില 10, 175, പവന് വില- 81,400
- ഡിസംബര് 1322 കാരറ്റ് ഗ്രാം വില 12,275 , പവന് വില-98,20018 കാരറ്റ് ഗ്രാം വില 10,043, പവന് വില-80,344
- ഡിസംബര് 1422 കാരറ്റ് ഗ്രാം വില 12, 275, പവന് വില-98,20018 കാരറ്റ് ഗ്രാം വില 10, 043, പവന് വില- 80, 344
- ഡിസംബര് 1522 കാരറ്റ് ഗ്രാം വില 12, 350, പവന് വില-98,80018 കാരറ്റ് ഗ്രാം വില 10, 215, പവന് വില- 81, 720
- ഡിസംബര് 1622 കാരറ്റ് ഗ്രാം വില 12, 270, പവന് വില-98,16018 കാരറ്റ് ഗ്രാം വില 10, 150, പവന് വില- 81, 200
- ഡിസംബര് 1722 കാരറ്റ് ഗ്രാം വില 12, 360, പവന് വില-98,88018 കാരറ്റ് ഗ്രാം വില 10,225, പവന് വില- 81,800
- ഡിസംബര് 1822 കാരറ്റ് ഗ്രാം വില 12, 300, പവന് വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന് വില- 80,904
- ഡിസംബര് 1922 കാരറ്റ് ഗ്രാം വില 12, 300, പവന് വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന് വില- 80,904
- ഡിസംബര് 2022 കാരറ്റ് ഗ്രാം വില 12, 300, പവന് വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന് വില- 80,904
- ഡിസംബര് 22രാവിലെ22 കാരറ്റ് ഗ്രാം വില 12,400, പവന് വില-99,20018 കാരറ്റ് ഗ്രാം വില 10,260, പവന് വില- 82,080ഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 12,480, പവന് വില-99,84018 കാരറ്റ് ഗ്രാം വില 10,260, പവന് വില- 82,080
- ഡിസംബര് 2322 കാരറ്റ് ഗ്രാം വില - 112,70022 കാരറ്റ് പവന് വില - 1,01,60018 കാരറ്റ് ഗ്രാം വില - 10,39118 കാരറ്റ് പവന് വില - 83,128
- ഡിസംബര് 2422 കാരറ്റ് ഗ്രാം വില - 12,73522 കാരറ്റ് പവന് വില - 101,88018 കാരറ്റ് ഗ്രാം വില - 10,5501822 കാരറ്റ് പവന് വില - 84,400
- ഡിസംബര് 2522 കാരറ്റ് ഗ്രാം വില - 12,76522 കാരറ്റ് പവന് വില - 1,02,12018 കാരറ്റ് ഗ്രാം വില - 10,57018 കാരറ്റ് പവന് വില - 84, 560
- ഡിസംബര് 2622 കാരറ്റ് ഗ്രാം വില - 1283522 കാരറ്റ് പവന് വില - 10268018 കാരറ്റ് ഗ്രാം വില - 1063018 കാരറ്റ് പവന് വില - 85,040
- ഡിസംബര് 2722 കാരറ്റ് ഗ്രാം വില - 1294522 കാരറ്റ് പവന് വില - 103,56018 കാരറ്റ് ഗ്രാം വില - 1073018 കാരറ്റ് പവന് വില - 85,840
- ഡിസംബര് 2922 കാരറ്റ് ഗ്രാം വില - 1276522 കാരറ്റ് പവന് വില - 102,12018 കാരറ്റ് ഗ്രാം വില - 1059518 കാരറ്റ് പവന് വില - 84760
Content Highlights: Gold prices in Kerala have dropped. Pawan is below one lakh, today's minimum is Rs 2240