സ്വർണവിലയില്‍ ആശ്വാസ തിങ്കള്‍: റെക്കോർഡ് നിരക്കില്‍ നിന്നും താഴേക്ക്

ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്‌

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായി അഞ്ച് ദിവസം വില കൂടിനിന്നതിന് ശേഷമാണ് ഇന്ന് വിലക്കുറവ് ഉണ്ടായിരിക്കുന്നത്. പവന് 520 രൂപ ഇടിഞ്ഞു. 2026ലേക്ക് എത്തുമ്പോഴേക്കും വില കുറയും എന്ന ആഭരണപ്രേമികളുടെ പ്രതീക്ഷകള്‍ക്ക് ഇന്നത്തെ ഇടിവ് ബലം നല്‍കുന്നു. വ്യാപാരികളുടെയും നിക്ഷേപകരുടെയും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണവും വെളളിയും മാറിക്കഴിഞ്ഞു. ഓഹരികളെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് സ്വര്‍ണവും വെള്ളിയും മുന്നിട്ട് നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവും വെള്ളിയും തന്നെയാണ് താരങ്ങള്‍. വില കുറയുമെന്ന് ആഗ്രഹിക്കാമെന്നല്ലാതെ ഉടനെ ഒരു വിലക്കുറവ് ഉണ്ടാകുമോ എന്നത് സംശയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്നത്തെ സ്വര്‍ണവില

520 രൂപ കുറഞ്ഞതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന വില ഒരു പവന് 103,920 രൂപയായി മാറി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 12990 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 86,200 രൂപയാണ് ഇന്നത്തെ വില. ഗ്രാം വില - 10775 രൂപ. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കുറവുണ്ട്.

യുഎസ് നിരക്കുകള്‍ കുറയുന്നത് മറ്റ് പ്രധാന കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡോളറിനെ വിലകുറഞ്ഞതാക്കുന്നു. വിലയേറിയ ലോഹങ്ങള്‍ക്ക് ഡോളറില്‍ വില നിശ്ചയിക്കുന്നതിനാല്‍ മറ്റ് കറന്‍സികളില്‍ അവ താരതമ്യേന വിലകുറഞ്ഞതായിത്തീരുന്നു, ഇത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും നയപരമായ അനിശ്ചിതത്വവുമാണ് വെള്ളിയുടെ വിലയെ സുരക്ഷിത നിക്ഷേപത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ പിന്തുണയ്ക്കുന്ന മറ്റ് രണ്ട് ഘടകങ്ങള്‍. എന്നിരുന്നാലും, ഈ ഘടകം വെള്ളിയെക്കാള്‍ സ്വര്‍ണത്തിന് കൂടുതല്‍ പ്രസക്തമാണെന്ന് വിപണി വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് വിലയേറിയ ലോഹങ്ങള്‍ക്കായുള്ള ഇടിഎഫുകളില്‍ നിന്നുള്ള ആവശ്യകതയും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. വെള്ളിയെ സംബന്ധിച്ചിടത്തോളം സൗരോര്‍ജ്ജം, ഇലക്ട്രിക് വാഹനം, സെമികണ്ടക്ടറുകള്‍ എന്നീ മൂന്ന് അഭിവൃദ്ധി പ്രാപിക്കുന്ന വ്യവസായങ്ങളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് വിലയെ മുന്നോട്ട് നയിക്കുന്നത്.

ഡിസംബര്‍ മാസത്തിലെ സ്വര്‍ണ വില ഇങ്ങനെ

  • ഡിസംബര്‍ 1- 95,680
  • ഡിസംബര്‍ 2- 95,480 (രാവിലെ)ഡിസംബര്‍ 2- 95,240 (വൈകുന്നേരം)
  • ഡിസംബര്‍ 3- 95,760
  • ഡിസംബര്‍ 4- 95,600 (രാവിലെ)ഡിസംബര്‍ 4- 95,080 (വൈകുന്നേരം)
  • ഡിസംബര്‍ 5- 95,280 (രാവിലെ)ഡിസംബര്‍ 5- 95,840 (വൈകുന്നേരം)
  • ഡിസംബര്‍ 6- 95,440
  • ഡിസംബര്‍ 7- 95,440
  • ഡിസംബര്‍ 8- 95,640
  • ഡിസംബര്‍ 9 രാവിലെ22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
  • ഡിസംബര്‍ 1022 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 9556018 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
  • ഡിസംബര്‍ 1122 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,48018 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
  • ഡിസംബര്‍ 1222 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,40018 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
  • ഡിസംബര്‍ 1322 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
  • ഡിസംബര്‍ 1422 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344
  • ഡിസംബര്‍ 1522 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,80018 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720
  • ഡിസംബര്‍ 1622 കാരറ്റ് ഗ്രാം വില 12, 270, പവന്‍ വില-98,16018 കാരറ്റ് ഗ്രാം വില 10, 150, പവന്‍ വില- 81, 200
  • ഡിസംബര്‍ 1722 കാരറ്റ് ഗ്രാം വില 12, 360, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,225, പവന്‍ വില- 81,800
  • ഡിസംബര്‍ 1822 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 1922 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 2022 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 22രാവിലെ22 കാരറ്റ് ഗ്രാം വില 12,400, പവന്‍ വില-99,20018 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080ഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 12,480, പവന്‍ വില-99,84018 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080
  • ഡിസംബര്‍ 2322 കാരറ്റ് ഗ്രാം വില - 112,70022 കാരറ്റ് പവന്‍ വില - 1,01,60018 കാരറ്റ് ഗ്രാം വില - 10,39122 കാരറ്റ് പവന്‍ വില - 83,128
  • ഡിസംബര്‍ 2422 കാരറ്റ് ഗ്രാം വില - 12,73522 കാരറ്റ് പവന്‍ വില - 101,88018 കാരറ്റ് ഗ്രാം വില - 10,55022 കാരറ്റ് പവന്‍ വില - 84,400
  • ഡിസംബര്‍ 2522 കാരറ്റ് ഗ്രാം വില - 12,76522 കാരറ്റ് പവന്‍ വില - 1,02,12018 കാരറ്റ് ഗ്രാം വില - 10,57022 കാരറ്റ് പവന്‍ വില - 84, 560
  • ഡിസംബര്‍ 2622 കാരറ്റ് ഗ്രാം വില - 1283522 കാരറ്റ് പവന്‍ വില - 10268018 കാരറ്റ് ഗ്രാം വില - 1063022 കാരറ്റ് പവന്‍ വില - 85,040
  • ഡിസംബര്‍ 27
  • 22 കാരറ്റ് ഗ്രാം വില - 1294522 കാരറ്റ് പവന്‍ വില - 103,56018 കാരറ്റ് ഗ്രാം വില - 1073022 കാരറ്റ് പവന്‍ വില - 85,840

Content Highlights: Gold prices in Kerala are still rising. The price has remained unchanged for the sixth consecutive day.

To advertise here,contact us