പിടിച്ചുകെട്ടാനാകാതെ സ്വർണവില: ഇന്നും വന്‍ വർധനവ്; പൊന്നിന്‍റെ കാര്യം മറക്കേണ്ടി വരും

സംസ്ഥാനത്തെ സ്വര്‍ണവില കുതിക്കുന്നു. ഇന്നും വിലയില്‍ വന്‍ വര്‍ധനവ്

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍ വര്‍ധനവ് ഉണ്ടായതോട സ്വര്‍ണം വാങ്ങാന്‍ വരുന്നവരെപ്പോലെ തന്നെ വില്‍ക്കാന്‍ വരുന്നവരുടെ എണ്ണവും വര്‍ധിച്ചതായാണ് ജ്വലറി ജീവനക്കാര്‍ പറയുന്നത്.

ഇന്നത്തെ സ്വര്‍ണവില

880 രൂപ വര്‍ധിച്ചതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന വില ഒരു പവന് 103,560 രൂപയായി മാറി. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 12945 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 85,840രൂപയാണ് ഇന്നത്തെ വില. 800 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാം വില - 10730 രൂപ. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കയറ്റമുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഔണ്‍സിന് 4530 ഡോളറാണ്. ഭൗമരാഷ്ട്രീയ അനിശ്ഛിതത്വങ്ങളും. കേന്ദ്രബാങ്ക് പലിശ നിരക്കിലെ മാറ്റവുമാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം ഉണ്ടാകുമെങ്കിലും വലിയ തോതില്‍ വില കുറയാന്‍ സാധ്യതയില്ല എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡിസംബര്‍ മാസത്തിലെ സ്വര്‍ണ വില ഇങ്ങനെ

  • ഡിസംബര്‍ 1- 95,680
  • ഡിസംബര്‍ 2- 95,480 (രാവിലെ)ഡിസംബര്‍ 2- 95,240 (വൈകുന്നേരം)
  • ഡിസംബര്‍ 3- 95,760
  • ഡിസംബര്‍ 4- 95,600 (രാവിലെ)ഡിസംബര്‍ 4- 95,080 (വൈകുന്നേരം)
  • ഡിസംബര്‍ 5- 95,280 (രാവിലെ)ഡിസംബര്‍ 5- 95,840 (വൈകുന്നേരം)
  • ഡിസംബര്‍ 6- 95,440
  • ഡിസംബര്‍ 7- 95,440
  • ഡിസംബര്‍ 8- 95,640
  • ഡിസംബര്‍ 9 രാവിലെ22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
  • ഡിസംബര്‍ 1022 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 9556018 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
  • ഡിസംബര്‍ 1122 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,48018 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
  • ഡിസംബര്‍ 1222 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,40018 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
  • ഡിസംബര്‍ 1322 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
  • ഡിസംബര്‍ 1422 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344
  • ഡിസംബര്‍ 1522 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,80018 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720
  • ഡിസംബര്‍ 1622 കാരറ്റ് ഗ്രാം വില 12, 270, പവന്‍ വില-98,16018 കാരറ്റ് ഗ്രാം വില 10, 150, പവന്‍ വില- 81, 200ഡിസംബര്‍ 1722 കാരറ്റ് ഗ്രാം വില 12, 360, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,225, പവന്‍ വില- 81,800
  • ഡിസംബര്‍ 1822 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 1922 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 2022 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 22രാവിലെ22 കാരറ്റ് ഗ്രാം വില 12,400, പവന്‍ വില-99,20018 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080ഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 12,480, പവന്‍ വില-99,84018 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080
  • ഡിസംബര്‍ 2322 കാരറ്റ് ഗ്രാം വില - 112,70022 കാരറ്റ് പവന്‍ വില - 1,01,60018 കാരറ്റ് ഗ്രാം വില - 10,39122 കാരറ്റ് പവന്‍ വില - 83,128
  • ഡിസംബര്‍ 2422 കാരറ്റ് ഗ്രാം വില - 12,73522 കാരറ്റ് പവന്‍ വില - 101,88018 കാരറ്റ് ഗ്രാം വില - 10,55022 കാരറ്റ് പവന്‍ വില - 84,400
  • ഡിസംബര്‍ 2522 കാരറ്റ് ഗ്രാം വില - 12,76522 കാരറ്റ് പവന്‍ വില - 1,02,12018 കാരറ്റ് ഗ്രാം വില - 10,57022 കാരറ്റ് പവന്‍ വില - 84, 560
  • ഡിസംബര്‍ 2622 കാരറ്റ് ഗ്രാം വില - 1283522 കാരറ്റ് പവന്‍ വില - 10268018 കാരറ്റ് ഗ്രാം വില - 1063022 കാരറ്റ് പവന്‍ വില - 85,040

വിപണയില്‍ പ്രതിസന്ധി നേരിടുമ്പോഴും പണപ്പെരുപ്പ കാലഘട്ടത്തിലും സുരക്ഷിതമായ നിക്ഷേപമായി കരുതപ്പെടുന്ന ഒന്നാണ് സ്വര്‍ണം. സമ്പന്നതയുടെ അടയാളമായി മാത്രമല്ല, കാത്തുസൂക്ഷിച്ചാല്‍ എപ്പോഴും ആശ്രയിക്കാവുന്ന ലോഹം കൂടിയാണിതെന്ന് വ്യക്തമായതിന് പിന്നാലെ നിക്ഷേപകരുടെ ആശ്രമാണ് സ്വര്‍ണം. പ്രാദേശിക - ആഗോള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന്റെ വില, യുഎസ് ഡോളറിന്റെ മൂല്യം, പ്രാദേശികമായുള്ള സ്വര്‍ണത്തിന്റെ ഉപഭോഗം, അവധി ദിനങ്ങളിലെ പ്രത്യേകത അടക്കമാണ് സ്വര്‍ണത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്.

To advertise here,contact us