കേരളത്തില് സ്വര്ണവില ഇന്നും ഉയര്ന്നുതന്നെ നില്ക്കുകയാണ്. രണ്ട് ദിവസമായി വില കൂടിത്തന്നെയാണ് കാണുന്നത്. വിപണിവില ഒരു ലക്ഷത്തിലേക്കെത്താന് ഇനി അധികം താമസമുണ്ടാവില്ല എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്. അന്താരാഷ്ട്ര വിപണിയിലും വില വര്ധിച്ചുതന്നെയാണിരിക്കുന്നത്. രൂപയുടെ മൂല്യമിടിവും തിരിച്ചടിയാണ്. 1,120 രൂപ കൂടി വര്ധിച്ചാല് ഒരു പവന് സ്വര്ണത്തിന്റെ വില ലക്ഷത്തിലെത്തും.
ഇന്ന് കേരളത്തില് 22 കാരറ്റ് സ്വര്ണം പവന് 98,880 രൂപയും ഗ്രാമിന് 12,360 രൂപയുമാണ് . 240 രൂപയുടെ വര്ധനവാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്ണത്തിന് 1 പവന് 81,800 രൂപയും ഗ്രാമിന് 10225 രൂപയുമാണ് ഇന്നത്തെവില. ഇന്നലത്തേതിനേക്കാള് 200 രൂപയുടെ വര്ധവാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയുടെ വില ഇന്നും ഉയര്ന്നിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയും ആയിരുന്ന വെള്ളി വില ഇന്ന് ഒരു ഗ്രാമിന് 212 രൂപയും 10 ഗ്രാമിന് 2120 രൂപയുമായിട്ടുണ്ട്. അതേസമയം ഇന്ന് 4335 രൂപയാണ് സ്വര്ണത്തിന് ഗ്ലോബര് പ്രെസ് വരുന്നത്. ഔണ്സിന് 33 ഡോളര് വര്ധിച്ചിട്ടുണ്ട്.
സ്വര്ണം വാങ്ങുമ്പോള് ചില കാര്യങ്ങള് അറിഞ്ഞിരിക്കേണ്ടതുണ്ട്. ആദ്യം തന്നെ എന്ത് ആവശ്യത്തിനാണ് വാങ്ങുന്നതെന്ന് അറിഞ്ഞിരിക്കണം. ഭാവിയിലേക്കുള്ള സമ്പാദ്യം എന്ന രീതിയിലാണെങ്കില് കോയിനുകള്, ബാര്, ഇടിഎഫ് എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആഭരണത്തിനും മറ്റ് ചടങ്ങുകള്ക്കും വേണ്ടിയാണെങ്കില് 22 മുതല് 9 വരെ കാരറ്റിലെ സ്വര്ണം തിരഞ്ഞെടുക്കാം. 22 കാരറ്റിന്റെ വിലയാണ് സാധാരണയായി ജ്വലറികള് പ്രദര്ശിപ്പിക്കാറുള്ളത്. 22 കാരറ്റിന് താഴെയുള്ള സ്വര്ണത്തില് ആഭരണം മാത്രമേ ലഭിക്കുകയുള്ളൂ. താഴ്ന്ന കാരറ്റ് സ്വര്ണത്തിന് ഉയര്ന്ന പണിക്കൂലിയും ആഭരണം മറിച്ച് വില്ക്കുമ്പോള് വലിയ നഷ്ടവും ഉണ്ടാകുമെന്ന് ശ്രദ്ധിക്കണം.
Content Highlights: kerala Gold price nears lakhs; Gold price in Kerala continues to rise