കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന്‍ വില വീണ്ടും 95500 ന് മുകളില്‍

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന് വിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 720 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ 94920 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന. അമേരിക്കയുടെ കേന്ദ്രബാങ്ക് ഇന്നാണ് പുതിയ പലിശനിരക്ക് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് (ബുധന്‍)മുതല്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്നത്തെ സ്വര്‍ണവില

640 രൂപ കൂടിയതോടെ വിപണിയില്‍ പവന്റെ നിരക്ക് 95560 രൂപയില്‍ എത്തി. ഗ്രാമിന് 80 രൂപ കൂടിയതോടെ വില 11945 രൂപയായി. വില്‍പ്പന വില 95,560 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ പണിക്കൂലെ ഉള്‍പ്പെടെ ചേരുന്നതോടെ 1 ലക്ഷം രൂപയില്‍ അധികം നല്‍കേണ്ടിവരും. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9880 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന്‍റെ വില 79040 രൂപയായി. ഇന്നലത്തെ നിരക്ക് 77,664 രൂപയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്ക, ഡച്ച് ബാങ്ക്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ജെ പി മോര്‍ഗന്‍ എന്നിവര്‍ 2026 ആകുമ്പോഴേക്കും സ്വര്‍ണം ഔണ്‍സിന് 4,900-5,300 ഡോളര്‍ വരെ എത്തുമെന്നാണ് പ്രവചിക്കുന്നുന്നത്. എന്നാല്‍ ഇന്ത്യയിലെ വില 10 ഗ്രാമിന് 1.28 ലക്ഷം രൂപ എന്ന കണക്കിലായിരിക്കും.

ഇന്നലെ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില

  • 22 കാരറ്റ് ഗ്രാം വില -1186522കാരറ്റ് പവന്‍ വില - 94920 രൂപ18 കാരറ്റ് ഗ്രാം വില - 976018 കാരറ്റ് പവന്‍ വില 78080 രൂപ

Content Highlights :Gold prices increase in the state today

To advertise here,contact us