സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് നേരിയ വര്ധന. ഇന്നലെ രണ്ടു നേരമായി കുറഞ്ഞസ്വര്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില് എത്തിയിരുന്നു. ഇന്ന് വീണ്ടും സ്വര്ണവിലയില് വര്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി സ്വര്ണവിലയില് ഏറ്റ കുറച്ചിലുകള് സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
ഫെഡറല് റിസര്വ് ബാങ്ക് ഡിസംബര് പത്തിന് യോഗം ചേര്ന്ന് പലിശ നിരക്ക് കുറയ്ക്കാന് സാധ്യതയുണ്ടെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. പിന്നീടങ്ങോട്ടും പലിശ നിരക്ക് കുറയ്ക്കല് തുടര്ന്നേക്കുമെന്നാണ് പുതിയ വിവരം. ഇത് സ്വര്ണത്തില് നിക്ഷേപം വര്ധിപ്പിക്കുന്നതിനോടൊപ്പം സ്വര്ണവില ഉയരാനും കാരണമാകും.
ഇന്നത്തെ നിരക്ക്
ഇന്ന് പവന് 280 രൂപ വര്ധിച്ച് 95,280 രൂപയിലെത്തി. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന് ഇന്നത്തെ നിരക്ക്. 18 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് 9,745 രൂപയാണ് വില. 24 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് 12,993 രൂപയാണ് വില. വെള്ളിവില ഗ്രാമിന് 188 രൂപയിലെത്തി.
സ്വര്ണവിലയില് അടുത്തകാലത്തൊന്നും വലിയൊരു കുറവ് സംഭവിക്കില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. 'സ്വര്ണത്തിന് വലിയൊരു ഇടിവ് സംഭവിക്കില്ല. പരമാവധി 80,000 വരെ കുറയാന് സാധ്യതയുണ്ട്. അതിന്റെയും താഴേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്. അമേരിക്ക ഇപ്പോള് നടപ്പിലാക്കി കൊണ്ടിരിക്കുന്ന നയത്തില് എന്തെങ്കിലും കാര്യമായ മാറ്റം സംഭവിച്ചാലേ 80,000ത്തിനോ 75,000ത്തിനോ താഴോട്ട് സ്വര്ണവില ഇടിയാന് സാധ്യതയുള്ളു. പക്ഷെ അമേരിക്ക പെട്ടെന്നൊരു മാറ്റത്തിന് തയ്യാറാകാന് സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ദന് ഡോ. മാര്ട്ടിന് പാട്രിക് റിപ്പോര്ട്ടറിന് നല്കിയ അഭിമുഖത്തില് വ്യക്തമാക്കിയിരുന്നു.
'അമേരിക്ക ഇപ്പോഴും രാജ്യങ്ങളോട് തീരുവ യുദ്ധത്തിലാണ്. ആ വ്യാപാര യുദ്ധത്തില് നിന്ന് പിന്നോട്ട് പോകുന്നില്ല. ചൈനയുടെ അടുത്ത് മാത്രമാണ് അവര് ഒരു കോപ്രമൈസിന് ഒരുങ്ങുന്നത്. കാരണം ചൈനയുടെ മിനറല്സ് അമേരിക്കക്ക് ആവശ്യമുണ്ട്. ഇന്ത്യ അമേരിക്കക്ക് വെല്ലുവിളി ഉയര്ത്തുന്ന ഒരു രാജ്യമല്ല. അതുകൊണ്ടു തന്നെ ഗോള്ഡിന്റെ ഡിമാന്റ് കുറയാനുളള സാധ്യത ഇല്ല. സ്വര്ണത്തിലുള്ള ഇന്വെസ്റ്റ്മെന്റ് ഡിമാന്റ് വര്ധിക്കുകയാണ്,' ഡോ.മാര്ട്ടിന് പാട്രിക്
ഡോളറ് വളരെ വീക്കാവുകയാണെങ്കില് മാത്രമേ സ്വര്ണവില 50,000ത്തിലേക്കെത്താനുള്ള സാധ്യതയുള്ളത്. കൂടാതെ മൈനിങ് ചെയ്യാനുള്ള സ്വര്ണം ഇല്ല എന്നതാണ് മറ്റൊരു സത്യം. കാര്യമായ രീതിയില് ലോകത്ത് ഇപ്പോള് മൈനിങ് ഇല്ല. അതുകൊണ്ടു തന്നെ മൈനിങ് ഇല്ലാത്തതിന്റെ പേരിലും റീ-സൈക്കിളിങ് ആവശ്യമുള്ളതിനാലും സ്വര്ണത്തിന്റെ ഡിമാന്റ് ഭാവിയില് വര്ധിക്കുകയും വില കൂടാനുള്ള സാധ്യതയുമാണ് കാണുന്നത്' ഡോ.മാര്ട്ടിന് പാട്രിക്.
Content Highlights: Gold Price increased today after decreasing yesterday