സ്വര്‍ണവിലയില്‍ ഇടിവ്; 95,000ത്തിന് മുകളില്‍ തന്നെ, വില കുറയുമോ?

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒരു പവന് 200 രൂപ കുറഞ്ഞ് 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയിലെത്തി. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,020 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,765 രൂപയാണ് വില.

ഇന്ന് സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ കൂടിയിട്ടുണ്ട്. അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണം. ഡിസംബര്‍ പത്തിനാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക യോഗം. അമേരിക്കന്‍ ഡോളര്‍ മൂല്യം കുറയുന്നതും സ്വര്‍ണവില കൂടുന്നതിന് പ്രധാന കാരണമാണ്.

റെക്കോര്‍ഡ് വിലയായ ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയിലേക്ക് അടുക്കുന്നതിനിടയിലേക്കാണ് സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ്‌ പ്രധാനമായും രാജ്യ വിപണിയില്‍ പ്രതിഫലിക്കുന്നത്.

Content Highlights: Gold price today

To advertise here,contact us