ഇന്ന് സ്വര്‍ണം വാങ്ങാന്‍ എത്ര രൂപ നല്‍കണം? വിലയില്‍ ഇടിവ്

സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റിന്‍റെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11, 720 രൂപയാണ് വില. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 93, 760 രൂപയായി. കഴിഞ്ഞ ദിവസം ഇത് 94, 320 രൂപയായിരുന്നു. 560 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,280രൂപയും 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 76,712 രൂപയുമായി.

സ്വർണത്തിന് പിന്നാലെ വെള്ളിയുടെ വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 172രൂപയാണ് വില. വെള്ളി വിലയിൽ കിലോയ്ക്ക് നൂറു രൂപയാണ് ഇടിവ് വന്നിരിക്കുന്നത്. ഇതോടെ വില 90,900രൂപയിലെത്തി. അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് ഈ ലോഹങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത്.

രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ വർഷാവർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനാൽ ആഗോളവിപണയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കും. ആഗോളവിപണയിൽ ഉണ്ടായ ഇടിവിനെ തുടർന്നാണ് സംസ്ഥാന വിപണിയിലും അത് പ്രതിഫലിച്ചിരിക്കുന്നത്.

Content Highlights: Today kerala gold price 14th November

To advertise here,contact us