ചെറിയ ഇന്‍വെസ്റ്റ്‌മെന്റില്‍ വലിയ വരുമാനം; ഒരു ലക്ഷം രൂപ വരെ പ്രതിമാസ ലാഭം: കിടിലനൊരു ബിസിനസ് ഐഡിയ

ബുദ്ധിപൂർവ്വം തെരഞ്ഞെടുത്താൽ ചെറുകിട ബിസിനസുകളില്‍ നിന്ന് വലിയ വരുമാനം നേടാമെന്നാണ് കണക്കുകള്‍ പറയുന്നത്

കുടുംബത്തിൽ മുതിർന്നവരെല്ലാം ജോലിക്ക് പോകുന്ന സാഹചര്യമാണ് നമ്മുടെ നാട്ടില്‍. അതുകൊണ്ടു വീടുകളിലെ അടുക്കളകള്‍ പേരിനൊരു അടുക്കള എന്നത് മാത്രം ആയി ചുരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ആളുകൾ ഭക്ഷണത്തിനായി ഹോട്ടലുകളെയും തട്ടുകടകളെയും ഒക്കെ ആശ്രയിക്കുന്ന ഒരു പ്രവണതയാണ് നിലവില്‍ കണ്ടുകൊണ്ടിരിക്കുന്നത്. റെഡിമെയ്ഡ് ഭക്ഷണത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഭക്ഷണം നല്‍കുന്ന ചെറുകിട സംരംഭങ്ങളും വര്‍ധിച്ചു വരികയാണ്.

കറികള്‍ മാത്രം നല്‍കുന്ന ഒരു ഷോപ്പ് ചെറിയ രീതിയില്‍ തുടങ്ങാന്‍ കുറഞ്ഞത് 50,000 മതി എന്നാണ് പല സംരംഭകരും പറയുന്നത്. വാടകക്ക് ചെറിയൊരു കട, കുറച്ച് പാത്രങ്ങള്‍, ഗ്യാസ് കണക്ഷന്‍, ഇതൊക്കെയാണ് അടിസ്ഥാനപരമായി വേണ്ടത്. ആറ് വെജിറ്റേറിയന്‍ കറികളും നാല് നോണ്‍ വെജിറ്റേറിയന്‍ കറികളും അടങ്ങിയ 10 വിഭവങ്ങളുള്ള ഒരു മെനുവില്‍ നിന്ന് ദിവസ വരുമാനം 3,000 മുതല്‍ 4,000 രൂപ വരെ ആകാമെന്നാണ് കണക്ക്.

പ്രതിദിനം 4 കിലോ ചിക്കന്‍ തയ്യാറാക്കാന്‍ ഏകദേശം 1,200 രൂപയാണ് ചിലവ് വരുന്നത് (ചേരുവകളും പാചക വാതകവും ഉള്‍പ്പെടെ). ഒരു കിലോ ചിക്കന്‍ കറി 700 രൂപയ്ക്ക് വിറ്റാല്‍ 4 കിലോ ചിക്കന്‍ കറിക്ക് 2,800 രൂപ ലഭിക്കും. ഇതില്‍ നിന്ന് 1600 രൂപ ലാഭം ലഭിക്കും. ബാച്ചിലേഴ്‌സിൻ്റെയും ഓഫീസ് ജീവനക്കാരുടെയും പ്രിയപ്പെട്ട ഭക്ഷണമായ എഗ് ബുര്‍ജി 100 ഗ്രാം തയ്യാറാക്കാന്‍ ഏകദേശം 10 രൂപ ചിലവാകും പക്ഷേ 100 ഗ്രാമിന് 30 രൂപയ്ക്കാണ് വില്‍ക്കുന്നത്. 3 കിലോ വില്‍പ്പനയില്‍ നിന്ന് ഏകദേശം 600 രൂപ പ്രതിദിനം ലാഭം ലഭിക്കുന്നു.

ഉരുളക്കിഴങ്ങ് ഫ്രൈ പോലുള്ള വെജിറ്റേറിയന്‍ വിഭവങ്ങള്‍ കൂടുതല്‍ ലാഭം നല്‍കുന്നവയാണ്. ഒരു കിലോ ഉരുളക്കിഴങ്ങിന് ഏകദേശം 40 രൂപ വിലവരും. 4 കിലോ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാന്‍ ഏകദേശം 300 രൂപയാണ് വിലവരുന്നത്. 100 ഗ്രാമിന് 30 രൂപയില്‍ കൂടുതല്‍ വരെ വരുമാനം ഒരു ദിവസം ലഭിക്കും.

ഇതു പോലെ ബിരിയാണി കോര്‍ണറുകളും അരി ഗോതമ്പ് വിഭവങ്ങളും വില്‍ക്കുന്ന കടകളില്‍ നിന്നും ഇത്തരത്തില്‍ നല്ല രീതിയില്‍ ലഭം കണ്ടെത്താന്‍ സാധിക്കും.

ബിസിനസ്സ് നല്ല വരുമാനം നല്‍കുന്നുണ്ടെങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സംരംഭകര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യുടെ രജിസ്‌ട്രേഷന്‍ നേടണം. ഇത് foscos.fssai.gov.in ല്‍ ഓണ്‍ലൈനായി ലഭ്യമാണ്. കൂടാതെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള (MCD അല്ലെങ്കില്‍ MBMC പോലുള്ളവ) ലോക്കല്‍ ഹെല്‍ത്ത് ട്രേഡ് ലൈസന്‍സും ഉണ്ടായിരിക്കണം.

നന്നായി കൈകാര്യം ചെയ്യുന്ന കറി പോയിന്റിന് ഗണ്യമായ ലാഭം ലഭിക്കുമെങ്കിലും സംരംഭകം വിജയിക്കണമെങ്കില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, സ്ഥിരത എന്നിവ നിലനിര്‍ത്തുന്നതിനെ ആശ്രയിച്ചിരിക്കും. ഒരു ബിസിനസ് തുടങ്ങുന്നതിന് ചില വെല്ലുവിളികളൊക്കെ നേരിടേണ്ടതായിട്ടു വരും. അതുകൊണ്ടു തന്നെ ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പ് ഈ മേഖലയിലെ വിദഗ്ദരുമായി ചര്‍ച്ച നടത്തുന്നത് നല്ലതായിരിക്കും.

Content Highlights: Low Investment, Big Returns This Small Business Can Bring Rs 1 Lakh Monthly Profit

To advertise here,contact us