സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത് 11,185 രൂപയായാണ് സ്വര്ണവില കുറഞ്ഞത്. പവന്റെ വിലയില് 400 രൂപയുടെ കുറവാണുണ്ടായത്. 89,480 രൂപയായാണ് പവൻ്റെ വില കുറഞ്ഞത്.
ഇന്നലത്തെ വില വര്ധനവോടെ വീണ്ടും 90,000ത്തിന് മുകളിലേക്ക് സ്വര്ണവില എത്തിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഒക്ടോബര് മാസത്തിലെ സ്വര്ണവില നിരക്ക് പവന് ഒരു ലക്ഷത്തിലേക്ക് എത്തിക്കുമെന്ന പ്രതീതി ഉണ്ടാക്കിയതിനു ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്ണവില 90,000ത്തിനും 89,000ത്തിനും ഇടയില് വന്ന് നില്ക്കുന്നതാണ് കാണാന് സാധിച്ചത്.
2025ല് ഇന്ത്യയുടെ സ്വര്ണ ഡിമാന്ഡ് 600 മുതല് 700 ടണ് വരെയാകുമെന്ന് വേള്ഡ് ഗോള്ഡ് കൗണ്സില് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില് ഈ വര്ഷത്തിന്റെ മൂന്നാം പാദത്തില് സ്വര്ണ്ണത്തിന്റെ ആവശ്യം റെക്കോര്ഡ് കണക്കായ 1,313 ടണ്ണിലെത്തിയിട്ടുണ്ട്. ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്, വ്യാപാര സംഘര്ഷങ്ങള്, ഡോളര് കരുതല് ശേഖരം സ്വര്ണ്ണമാക്കി മാറ്റുന്നത് തുടങ്ങിയവ വരും മാസങ്ങളില് വിലയുടെയും ഡിമാന്ഡിന്റെയും ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Gold price today