വീണ്ടും കുതിപ്പ്; മാസാവസാനം 90,000 കടന്ന് സ്വര്‍ണവില; ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 1320 രൂപ

സ്വര്‍ണവില ഇന്ന് രണ്ടു തവണ വര്‍ധിച്ചു

സ്വര്‍ണവില ഇന്ന് ഉച്ചയ്ക്കു ശേഷം വീണ്ടും വര്‍ധിച്ചു. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. ഇന്ന് രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായി. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വീതമാണ് വര്‍ധിച്ചത്. കുറച്ചു ദിവസത്തിന് ശേഷം ആണ് സ്വര്‍ണവില വീണ്ടും 90,000ത്തിന് മുകളിലെത്തിയത്.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

Content Highlights: Gold price today

To advertise here,contact us