ലോകമെമ്പാടുമുള്ള ആളുകള് ഇന്ന് ചര്ച്ച ചെയ്യുന്ന വിഷയമാണ് സ്വര്ണവും അതിന്റെ വിലക്കയറ്റവും. സ്വര്ണ വിലയില് അടുത്തിടെയായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പണപ്പെരുപ്പം ആഗോള സാമ്പത്തിക അസ്ഥിരത എന്നിവയെക്കുറിച്ചുള്ള ഭയമാണ് നിക്ഷേപകരെ സ്വര്ണം പോലുളള സുരക്ഷിത നിക്ഷേപത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്.
ദശാബ്ദങ്ങളായി ധാരാളം ആളുകളെ ആകര്ഷിക്കുന്ന പ്രവചനങ്ങള് നടത്തിയ ആളാണ് ബള്ഗേറിയന് അസ്ട്രോളജറായ ബാബ വാംഗ. ആഗോള ദുരന്തങ്ങളെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ ഉള്ള പ്രവചനങ്ങള് നടത്തിയ അദ്ദേഹമിപ്പോള് 2026ലെ പണക്ഷാമത്തെയും സ്വര്ണ വിലയിലെ കുതിച്ചുചാട്ടത്തെയും കുറിച്ച് പുതിയ പ്രവചനവുമായി എത്തിയിരിക്കുകയാണ്.
'പണക്ഷാമം' അല്ലെങ്കില് ആഗോള ബാങ്കിംഗ് പ്രതിസന്ധി ഉണ്ടാകുമെന്നുള്ള അദ്ദേഹത്തിന്റെ പ്രവചനമാണ് നിലവില് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ചരിത്രപരമായി പറഞ്ഞാല് മുന്പ് മാന്ദ്യകാലം ഉണ്ടായിരുന്നപ്പോള് സ്വര്ണവില 20%മുതല് 50% വരെ ഉയര്ന്നിട്ടുണ്ട്. അത്തരമൊരു പ്രതിസന്ധി ആവര്ത്തിച്ചാല് 2026 അവസാനമാകുമ്പോള് 10 ഗ്രാമിന് 1.62 മുതല് 1.82 ലക്ഷം രൂപ വരെ വില ഉയരുമെന്നാണ് പ്രവചനങ്ങള് സൂചിപ്പിക്കുന്നത്. ഇത് എക്കാലത്തെയും ഉയര്ന്ന വിലയായിരിക്കും.
മള്ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ(MCX)യുടെ റിപ്പോര്ട്ട് അനുസരിച്ച് അടുത്തിടെ സ്വര്ണത്തിന്റെ വില 10 ഗ്രാമിന് 1 ലക്ഷം രൂപ എന്ന കണക്കില് എത്തിയതായി പറയുന്നു. ഇക്കഴിഞ്ഞ ദീപാവലി സമയത്ത് 24 കാരറ്റ് സ്വര്ണത്തിന്റെ വില ഗ്രാമിന് 13,277 ആയി ഉയര്ന്നിരുന്നു. 2026 ദീപാവലി ആകുമ്പോള് 25% മുതല് 40 % വരെ സ്വര്ണവില ഉയര്ന്ന് 1.82 ലക്ഷത്തിലെത്തുമെന്നാണ് വിദഗ്ധര് പറയുന്നത്.
Content Highlights : Baba Vanga predicts gold price will reach 1.8 lakh by 2026