ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസിന് 2025 ലെ ബര്‍ക്കുമാന്‍സ് സംരംഭക പുരസ്‌കാരം

കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ സംരംഭകരെ ആദരിക്കുന്ന ഈ പുരസ്‌കാരത്തിനായി നൂറോളം അപേക്ഷകളാണ് ലഭിച്ചത്

കേരളത്തിലെ സംരംഭകത്വ രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച്, എസ്ബി കോളേജ് നല്‍കുന്ന ബര്‍ക്കുമാന്‍സ് സംരംഭക പുരസ്‌കാരം ഓക്‌സിജന്‍ ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ ഷിജോ കെ. തോമസ് ഏറ്റുവാങ്ങി. എല്ലാ വര്‍ഷവും നല്‍കി വരുന്ന ഈ പുരസ്‌കാരത്തിന്റെ മുപ്പതാം എഡിഷനാണ് ഇത്തവണ നടന്നത്.

കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ സംരംഭകരെ ആദരിക്കുന്ന ഈ പുരസ്‌കാരത്തിനായി നൂറോളം അപേക്ഷകളാണ് ലഭിച്ചത്. സംരംഭകത്വത്തിലെ മികവ്, നൂതനത്വം, സാമൂഹിക സ്വാധീനം എന്നീ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഓക്‌സിജന്‍ സിഇഒ ഷിജോ കെ. തോമസിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

എസ്ബി കോളേജില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍, എം.എസ്.എം.ഇ. (MSME - Ministry of Micro, Small and Medium Enterprises) ജോയിന്റ് ഡയറക്ടറും ഓഫീസ് മേധാവിയുമായ പ്രകാശ് ജി.എസ്, ഷിജോ കെ. തോമസിന് പുരസ്‌കാരം കൈമാറി. കോളേജ് മാനേജര്‍ ഫാ. ആന്റണി ഏത്തക്കാട്, പ്രിന്‍സിപ്പല്‍ ഫാ. ടെഡി സി. കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിന്റെ സംരംഭകത്വ ഭൂപടത്തില്‍ സുപ്രധാനമായ സ്ഥാനമാണ് ഈ പുരസ്‌കാരത്തിലൂടെ ഷിജോ കെ. തോമസ് ഉറപ്പിച്ചത്. എസ്ബി കോളേജ് സംരംഭകത്വ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധത ഈ 30-ാം എഡിഷനിലൂടെ വീണ്ടും തെളിയിച്ചു.

Content Highlights: Oxygen CEO Shijo K. Thomas wins 2025 Burkumans Entrepreneurial Award

To advertise here,contact us