റോക്കറ്റ് വേഗതയില്‍ കുതിച്ച സ്വര്‍ണവിലയ്ക്ക് സഡന്‍ ബ്രേക്ക്. ഇന്നത്തെ സ്വര്‍ണവില, ഒരു പവന് കഴിഞ്ഞ ദിവസത്തേക്കാള്‍ 1360 രൂപ കുറഞ്ഞ് 89, 680 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന്റെ 91,040 രൂപയായിരുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11, 210രൂപയായി. ഇന്ന് 18 കാരറ്റ് സ്വര്‍ണവില പവന് 73,376രൂപയും 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 97, 832രൂപയുമാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടെ രാജ്യാന്തര സ്വര്‍ണ വില നാലായിരം ഡോളറില്‍ നിന്നും താഴേക്ക് പോയിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണയില്‍ പ്രതിഫലിച്ചിരിക്കുന്നത്.
നിലവില്‍ സ്പോട്ട് വില ഔണ്‍സിന് 3,960 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വില കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്ന് സ്വര്ണവാങ്ങുന്നവര്ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും. അഞ്ച് ശതമാനത്തോളമാണ് പണിക്കൂലിയായി ഈടാക്കുക. രൂപകല്പന അനുസരിച്ച് ആഭരണങ്ങളുടെ പണിക്കൂലിയിലും മാറ്റം വരും. ഇതിനൊപ്പം ജിഎസ്ടിയും ഹാള്‍ മാര്‍ക്കിങ് ചാര്‍ജും നല്‍കണം. ഇതോടെ ഒരു പവന് വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തോളം മുടക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
ഇതിനൊപ്പം ഇന്നത്തെ വിലക്കുറവില്‍ വലിയ ആശ്വാസകരമായ കാര്യമൊന്നുമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യതയെന്നും അവര്‍ പറയുന്നു.Content Highlights: Today's gold rate in kerala 10th October 2025