സ്വർണത്തിൻ്റെ കുതിപ്പ് തുടരും, താരമാകാൻ വെള്ളിയും; ഇനി ലോക വ്യാപാരം ലോഹങ്ങൾ ഭരിക്കും!

ആഗോള തലത്തിൽ നടക്കുന്ന പല സംഭവവികാസങ്ങളുടെ സ്വാധീനത്തിൽ മികച്ച നിക്ഷേപമായി സ്വർണത്തെ ആശ്രയിക്കുന്ന നിലയിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്

സ്വർണത്തിന്റെ വില ദിനംപ്രതി കുതിച്ചുയരുന്നത് എല്ലാവരും കൃത്യമായി ശ്രദ്ധിക്കാറുണ്ട്. അപ്പോൾ വെള്ളിയോ? സ്വർണത്തിനൊപ്പം തന്നെ വെള്ളി വിലയും വർദ്ധിക്കുകയാണെന്ന് കഴിഞ്ഞദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിൽ പലിശ നിരക്ക് വരുന്ന ചില മാസങ്ങളിൽ കുറയാൻ സാധ്യതയുള്ളതിനാലാണ് ഈ കുതിപ്പെന്നാണ് നിഗമനം. ഇതിനൊപ്പം ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള വ്യാപാരത്തിൽ നടപ്പാക്കിയ നികുതിനയങ്ങളുമെല്ലാം ഈ ലോഹങ്ങളുടെ വിലയെ സാരമായി തന്നെ ബാധിച്ചു. വെള്ളിയുടെ വ്യാവസായിക ആവശ്യകതയാണ് അതിന്റെ വില വർധനവിന് വഴിവച്ചതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ, സ്വർണ വ്യാപാരം പുതിയ റെക്കോർഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. $3750/ഔൺസിന് (28.3495 ഗ്രാം) മുകളിലാണ് സ്വർണ വ്യാപാരം നടന്നത്. പുതിയ സാഹചര്യത്തിലെ ഏറ്റവും ഉയർന്ന നിലയാണിത്. ($3800ന് വളരെ അടുത്താണ് വ്യാപാരം നടന്നത്). എന്നാൽ കഴിഞ്ഞ 14 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണ് വെള്ളി വ്യാപാരത്തിലുണ്ടായതെന്നതാണ് എടുത്ത് പറയേണ്ടത്. $44/ഔൺസ് എന്ന എക്കാലത്തെയും ഉയർന്ന വിലയെ മറികടക്കാനുള്ള കുതിപ്പിലാണ് വെള്ളി.

രൂപയുടെ മൂല്യം കുറയുകയും അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണത്തിൻ്റെയും വെള്ളിയുടെയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയില്‍ ഒക്ടോബർ ഡെലിവറിയായി സ്വർണത്തിന്റെ ഫ്യൂച്ചർ പ്രൈസ് കണക്കാക്കിയിരിക്കുന്നത് 1.12 ലക്ഷം രൂപ/10ഗ്രാം എന്ന നിലയ്ക്കാണ്. അതേസമയം ഡിസംബർ ഡെലിവറിയായ വെള്ളിയുടെ വ്യാപാരം നടന്നിരിക്കുന്നത് 1.33ലക്ഷം/കിലോഗ്രാം എന്ന ഏറ്റവും ഉയർന്ന നിരക്കിലാണ്. രണ്ട് ലോഹങ്ങളുടെയും എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിലാണ് ഈ വ്യാപാരം നടന്നിരിക്കുന്നത്. ആഗോള തലത്തിൽ നടക്കുന്ന പല സംഭവവികാസങ്ങളുടെ സ്വാധീനത്തിൽ മികച്ച നിക്ഷേപമായി സ്വർണത്തെ ആശ്രയിക്കുന്ന നിലയിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് സ്വർണ വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു.

എച്ച് -1ബി വിസയുമായി ബന്ധപ്പെട്ട് ട്രംപ് സ്വീകരിച്ച നയങ്ങളും ആഗോളതലത്തിലെ വ്യാപാരത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വലറി ഡൊമസ്റ്റിക്ക് കൗൺസിൽ വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത പറയുന്നു. സുരക്ഷിത നിക്ഷേപമായി കണക്കാക്കിയുള്ള വാങ്ങലും സെൻട്രൽ ബാങ്ക് സ്വർണ വാങ്ങിക്കൂട്ടുന്നതുമാണ് സ്വർണവില കുതിച്ചുയരാനുള്ള രണ്ട് പ്രധാന ഘടകങ്ങൾ. മാത്രമല്ല നിലവിൽ $3900 മുതൽ $4000 വരെ എത്തി നിൽക്കുകയാണ് സ്വർണ വില. ഇതിനിടയിൽ സ്വർണത്തിന്റെ നിഴലായി സഞ്ചരിക്കുകയാണ് വെള്ളിയെന്നും അദ്ദേഹം പറയുന്നു.Content Highlights: hike of gold and silver price in international and indian market

To advertise here,contact us