മിന്നല്‍ കുതിപ്പില്‍ സ്വര്‍ണം: പവന് വില 81,600; ഇനി രക്ഷ 'മിന്നല്‍' വള തന്നെ! സ്വര്‍ണാഭരണം അത്യാഡംബരമാകും

സ്വര്‍ണ വില 85,000ത്തില്‍ എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍.

സ്വര്‍ണാഭരണം അത്യാഢംരമാകുംസ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഇന്ന് സ്വര്‍ണം പവന് 560 രൂപ വര്‍ധിച്ച് 81,600 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത് ഇതോടെ ഒരു ഗ്രാമിന് 10,200 രൂപയായി. സ്വര്‍ണ വില 85,000ത്തില്‍ എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍.

അതേസമയം, സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. വിവാഹ പാര്‍ട്ടികളെയും വിലക്കയറ്റം ബുദ്ധിമുട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.

നിലവില്‍ പുതിയ തലമുറയിലെ കുട്ടികളെല്ലാം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് ചുവടുമാറിക്കഴിഞ്ഞു. ഒരു ഗ്രാമില്‍ തീര്‍ത്ത നെക് ചെയ്‌നുകളാണ് പലര്‍ക്കും നിലവില്‍ താല്പര്യം. അതുപോലെ 18 കാരറ്റ് സ്വര്‍ണത്തിനും ആവശ്യക്കാരേറി.

സ്വര്‍ണം ഈ പോക്കുപോവുകയാണെങ്കില്‍ മധ്യവര്‍ഗത്തിന് സ്വര്‍ണാഭരണം അത്യാഡംബരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇനി നല്ലകാലമാണ്.

അമേരിക്കന്‍ സമ്പദ്‌മേഖലയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Content Highlights: Gold Price Today

To advertise here,contact us