സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡ് ഭേദിച്ച് സ്വര്ണ കുതിക്കുന്നു. ഇന്ന് പവന് 160 രൂപ വര്ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്ധിച്ച് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 9725 രൂപയായി.
ഇന്നലെ ഒറ്റയടിക്ക് 680 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില ആദ്യമായി 77,000 കടന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില് 2300 രൂപ താഴ്ന്ന ശേഷം തുടര്ന്നുള്ള ദിവസങ്ങളില് സ്വര്ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.
ജനുവരി 22നാണ് സ്വര്ണവില ആദ്യമായി 60,000 കടന്നത്. തുടര്ന്ന് ഫെബ്രുവരി 11ന് പവന് വില 64,000 കടന്നിരുന്നു. മാര്ച്ച് 14ന് 65,000 കടന്ന വില ഏപ്രില് 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്ന്ന് ഏപ്രില് 17ന് പവന് വില 71,000 രൂപയും ഏപ്രില് 22ന് വില 74,000 രൂപയും കടന്നു.
ട്രംപ്-സെലെന്സ്കി കൂടിക്കാഴ്ചയോട് വിപണി വലിയ രീതിയില് പ്രതികരിച്ചിട്ടില്ല. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്ണവിലയിലെ മാറ്റത്തിന് കാരണം.
Content Highlights: Gold Price Today