സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ധനവ്. പവന് 680 രൂപ വര്ധിച്ചതോടെ ഒരു പവന് സ്വര്ണത്തിന് 77,640 രൂപയായി. ചരിത്രത്തില് ആദ്യമായാണ് സ്വര്ണവില 77,000 രൂപ കടക്കുന്നത്. ഗ്രാമിന് 8000 കടന്നതും ആദ്യമായാണ്. വിവാഹ സീസണില് സ്വര്ണം വാങ്ങാനിരിക്കുന്നവര്ക്ക് ഇത് ഇരുട്ടടിയാണ്.
കഴിഞ്ഞ 10 ദിവസങ്ങള്ക്കിടയില് 3920 രൂപയുടെ വര്ധനവാണ് സ്വര്ണത്തില് ഉണ്ടായിരിക്കുന്നത്. 2 ദിവസങ്ങള്ക്ക് മുമ്പ് 76,960 രൂപയായിരുന്നു സ്വര്ണത്തിന്റെ വില.