ആളെ വലിയ പരിചയമില്ലല്ലേ? യുപിയിലെ ഏറ്റവും വലിയ ധനികൻ! ആസ്തി കോടികൾ

ഇന്ത്യയുടെ എഫ്എംസിജി വിപണയിൽ പ്രധാന ഭാഗമാണ് ആർഎസ്പിഎൽ ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ യുപിയിലെ ഏറ്റവും ധനികനായ വ്യക്തിയെ കുറിച്ചാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും കുറച്ച് ദിവസങ്ങളായി സംസാരിക്കുന്നത്. പേര് മുരളീധർ ധ്യാൻചന്ദാനി. ഇദ്ദേഹത്തിന്റെ ആസ്തി 14,000 കോടിയാണ്. ഘടി ഡിറ്റർജന്‍റ് നിർമിക്കുന്ന കമ്പനിയുടെ ഉടമയാണ് അദ്ദേഹം.

ആർഎസ്പിഎൽ ഗ്രൂപ്പിന്റെ ഉടമയും ബിസിനസ്മാനുമാണ് മുരളീധർ ഗ്യാൻചന്ദാനി. ഇന്ത്യയുടെ എഫ്എംസിജി വിപണയിൽ പ്രധാന ഭാഗമാണ് ആർഎസ്പിഎൽ ഗ്രൂപ്പ്. ഡിറ്റർജന്റ്, സോപ്പ്, ചെരുപ്പ് മുതൽ പാൽ ഉത്പന്നങ്ങൾ വരെ ഇവർ നിർമിക്കുന്നുണ്ട്. ചെരുപ്പുകളിൽ റെഡ് ചീഫ് ബ്രാൻഡിന്റെ ഉടമയാണ് ആർഎസ്പിഎൽ ഗ്രൂപ്പ്.

ആൽഎസ്പിഎല്ലിന്റെ ചെയർമാനാണ് മുരളീധർ ഗ്യാൻചന്ദാനി. ഇദ്ദേഹത്തിന്റെ പിതാവായ ദയാൽദാസ് ഗ്യാൻചന്ദാനിയാണ് സോപ്പ് - ഡിറ്റർജന്റ് ബിസിനസ് സ്ഥാപിച്ചത്. ഡിറ്റർജന്‍റിനൊപ്പം ഗ്ലിസറിൻ ഉപയോഗിച്ച് സോപ്പുണ്ടാക്കുകയായിരുന്നു അദ്യം ഇവർ ചെയ്തിരുന്നത്. പിന്നീട് ഇവരുടെ ഡിറ്റർജന്റ് ഘടി എന്ന ബ്രാൻഡ് നെയിമായി ഉയരുകയും ആർഎസ്പിഎൽ ഗ്രൂപ്പിന് കീഴിൽ വളർന്നുവരികയും ചെയ്തു.

മുരളീധർ ഗ്യാൻചന്ദാനിയുടെ സഹോദരൻ ബിമൽ ഗ്യാൻചന്ദാനിയാണ് സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനികൻ. 9000 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയാണ് ഇയാൾക്ക് പിന്നിലുള്ള ധനികൻ. ഏകദേശം 8000 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ലീഡിംഗ് ബി2ബി ഇകൊമേഴ്‌സ് മാർക്കറ്റ് സഹസ്ഥാപകനായ ദിനേശ് ചന്ദ്ര അഗർവാളാണ് 5400 കോടിയുടെ ആസ്തിയുമായി പട്ടികയിൽ അടുത്ത സ്ഥാനത്തുള്ളത്. 4800 കോടിയുടെ ആസ്തിയുമായി പോളിസിബാസാർ സ്ഥാപകൻ സച്ചിൻ അഗർവാൾ തൊട്ടടുത്ത സ്ഥാനത്തുണ്ട്.Content Highlights: UP's richest men list updates

To advertise here,contact us