സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 74,320 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. 9290 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്ണവില പിന്നീടുള്ള ദിവസങ്ങളില് താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല് താഴെ പോയ സ്വര്ണവിലയാണ് പിന്നീട് കുതിച്ച് ഉയര്ന്നത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്ധിച്ച ശേഷമാണ് ശനിയാഴ്ച മുതല് കുറയാന് തുടങ്ങിയത്.
റഷ്യ-യുക്രെയ്ന് യുദ്ധത്തില് മധ്യസ്ഥത വഹിച്ച് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് രംഗത്തെത്തിയത് വിപണിയില് പ്രതിഫലിച്ചുതുടങ്ങിയതിന്റെ സൂചന കൂടിയാണ് സ്വര്ണവിലയിലെ ഇടിവ്. എന്നാല് യുഎസിലെ സ്വര്ണം ഇറക്കുമതിക്ക് തീരുവ ഈടാക്കാനുള്ള ട്രംപിന്റെ നടപടി സ്വര്ണവില കത്തിക്കയറാന് ഇടയാക്കുമെന്ന സൂചനയും നല്കുന്നുണ്ട്.
വിവാഹ സീസണ് ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില് സ്വര്ണം മുന്കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്ദ്ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്ണം സ്വന്തമാക്കാം എന്നതാണ് മുന്കൂര് ബുക്കിങ് വര്ധിക്കാന് കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല് ആ തുകയ്ക്ക് സ്വര്ണം വാങ്ങാന് സാധിക്കും.
Content Highlights: Gold Price Today