ഒരാഴ്ചകൊണ്ട് 3000ലധികം രൂപ ഇടിഞ്ഞ സ്വര്ണവിലയില് ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്ധിച്ചതോടെ സ്വര്ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിനും വില ആനുപാതികമായി വര്ധിച്ചു.
ഗ്രാമിന് 105 രൂപയാണ് വര്ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്ധന.
ഇറാന്- ഇസ്രയേല് സംഘര്ഷത്തില് അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര തലത്തില് സാമ്പത്തിക രംഗത്ത് നിലനില്ക്കുന്ന അനിശ്ചിതത്വവും സ്വര്ണ വിലയെ വലിയ രീതിയില് സ്വാധീനിക്കുന്നുണ്ട്. സ്വര്ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്ണത്തിന്റെ വില നിര്ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്.
Content Highlights: Gold Price Today