ആശ്വാസത്തിന്റെ പാതയില്‍; മൂന്നാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് 71,560 രൂപയാണ് ഒരു പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 9000ന് താഴേക്കെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 73000 വും കടന്ന് ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനിടയിലാണ് സ്വര്‍ണ വിപണിയില്‍ വന്‍ ഇടിവുണ്ടായത് എന്നും ശ്രദ്ധേയമാണ്. മെയ് 15ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണ വില കണക്കാക്കാറുള്ളത്.

Content Highlights: Gold Price Today

To advertise here,contact us