30 വര്‍ഷത്തോളം മറഞ്ഞിരുന്ന ഭാഗ്യം; യുവാവിന്റെ ജീവിതം മാറ്റിമറിച്ച ഓഹരി സര്‍ട്ടിഫിക്കറ്റ്

1990 ല്‍ പിതാവ് വാങ്ങിയ ഓഹരി സര്‍ട്ടിഫിക്കറ്റ് മകന് ലഭിച്ചത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം,ഇപ്പോള്‍ അതിന്റെ വില 80 കോടി

കുറേ വര്‍ഷങ്ങളായി വീട്ടില്‍ ഒരു നിധി ഒളിഞ്ഞിരിക്കുകയാണ്. നിങ്ങളത് അറിയുന്നുമില്ല. ഒരു ദിവസം വീടിന്റെ ഒരു മൂലയില്‍ നിന്ന് നിങ്ങള്‍ക്ക് അത് ലഭിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗ്യം. ജീവിതകാലം മുഴുവന്‍ കഴിയാനുളള സ്വത്ത്. എത്ര നല്ല സ്വപ്‌നം എന്ന് കരുതാന്‍ വരട്ടെ, നിക്ഷേപകനായ സൗരവ് ദത്ത എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇത്തരം ഒരു സംഭവത്തെക്കുറിച്ച് എഴുതിയത്. ഒരാളുടെ പിതാവ് വാങ്ങിയ ഓഹരി സര്‍ട്ടിഫിക്കറ്റ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ചുവെന്നും ഈ ഓഹരി സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം റെഡ്ഡിറ്റില്‍ പങ്കിട്ടപ്പോള്‍ താന്‍ കാണുകയാണുണ്ടായതെന്നുമാണ് സൗരവ് ദത്ത പറയുന്നത്.

ഒരു ലക്ഷം രൂപ ചെലവാക്കി 90കളില്‍ വാങ്ങിയ ഓഹരിക്ക് ഇപ്പോള്‍ 80 കോടിയെങ്കിലും വിലമതിക്കുമെന്നും 30 വര്‍ഷത്തിന് ശേഷം വില്‍ക്കുന്നതിന്റെ ശക്തിയാണിതെന്നും സൗരവ് കുറിച്ചു. ജെഎസ്ഡബ്ലിയു സ്റ്റീലിന്റെ ആദ്യരൂപമായ ജിന്‍ഡാര്‍ വിജയനഗര്‍ സ്റ്റീലിന്റെ ഒറിജിനല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

1995ലാണ് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീലിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നടക്കുന്നത്. പിന്നീട് ജിന്‍ഡാല്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയുമായി ലയിച്ച് 2005 ല്‍ ജെഎസ്ഡബ്ലിയു സ്റ്റീല്‍ രൂപീകരിക്കുകയായിരുന്നു. അന്ന് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീലിന്റെ ഒരു ഓഹരി കൈവശം വച്ചവര്‍ക്ക് 16 ജെഎസ്ഡബ്ലിയു സ്റ്റീല്‍ ഓഹരികളാണ് ലഭിച്ചത്.

Guy on Reddit discovered JSW shares bought by his dad in the 1990s for ₹1L.Worth ₹80Cr today.Power of buy right sell after 30yrs. pic.twitter.com/mZTpGt4LII

സൗരവ് ദത്തയുടെ എക്‌സിലെ പോസ്റ്റിന് താഴെ ദീര്‍ഘകാല നിക്ഷേപത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പല ഉപയോക്താക്കളും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. 1990 കളിലെ ഓഹരികളില്‍ ഒരു ലക്ഷം നിക്ഷേപിക്കുവാനുള്ള തീരുമാനം മികച്ചതായിരുന്നുവെന്നും, നല്ല ബിസിനസുകാരനാണെങ്കില്‍ വില്‍ക്കാന്‍ തിരക്കുകൂട്ടരുതെന്നും കമന്റുകളുണ്ട്. ഫണ്ടമെന്റലി ശക്തിയുള്ള കമ്പനികളാകണമെങ്കില്‍ വളരാന്‍ സമയം നല്‍കണം. സ്റ്റോക്ക് സ്പിളിറ്റുകളും ബോണസ് ഓഹരിയും ഡിവിഡന്റും ചേര്‍ന്ന് മികച്ച നേട്ടമാകും എന്നാണ് മറ്റൊരാളുടെ കമന്റ്.

Content Highlights : Son receives share certificate bought by father in 1990 after 30 years, now worth Rs 80 crore. Images of original share certificates of Jindar Vijayanagar Steel, the forerunner of JSW Steel, are currently circulating on social media.

To advertise here,contact us