തിരുവനന്തപുരം: ഇന്തോ-കോണ്ടിനെന്റല് ട്രേഡ് ആന്റ് എന്റര്പ്രണര്ഷിപ്പ് കൗണ്സിലിന്റെ ബിസിനസ് ഉച്ചകോടിയും രണ്ടാമത് വാര്ഷിക ടസ്കര് അവാര്ഡ് ദാനചടങ്ങും നടന്നു. ഭക്ഷ്യ-സിവില് സപ്ലൈസ് മന്ത്രി ജി ആര് അനില് ഉദ്ഘാടനം ചെയ്തു.
കോര്പ്പറേറ്റ് ഉപദേശക സേവനങ്ങളിലെ മികവിന് സതീഷ് വി ചെയര്മാനായ ബ്രെയിന്സ്-ടീം അഡ്വൈസേഴ്സിന് ടസ്കര് 'എക്സലന്സ് ഇന് കോര്പ്പറേറ്റ് അഡൈ്വസറി സര്വീസസ്' പുരസ്കാരം ലഭിച്ചു.
കേരളം അതിന്റെ ബിസിനസ് രംഗത്ത് ഗണ്യമായ പരിവര്ത്തനം അനുഭവിക്കുകയാണെന്നും കൂടുതല് സംരഭകത്വവും വ്യവസായ സൗഹൃപരവുമായ അന്തരീക്ഷം സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി ജി ആര് അനില് പറഞ്ഞു. രാഷ്ട്ര പുരോഗതിയില് സംരഭകരുടെ നിര്ണായക സംഭാവനയെ ശശി തരൂര് എംപി അടിവരയിട്ടു പറഞ്ഞു. രാഷ്ട്ര പുരോഗതിയില് വ്യവസായിക സംരഭകരുടെ പങ്ക് വളരെ വലുതാണ്. അവരുടെ ശ്രമങ്ങള് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.