ഇന്ത്യൻ കമ്പനികളിലെ വിദേശ നിക്ഷേപ നിയമങ്ങൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ

നിയമം ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ

രാജ്യത്ത് വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ നിയമങ്ങൾ കർശനമാക്കാൻ കേന്ദ്രസർക്കാർ. ഇ-ബിസിനെസ് മുതൽ ഫാർമസ്യൂട്ടിക്കൽ വരെയുള്ള എല്ലാ കമ്പനികൾക്കും നിയമം ബാധകമാകും. രാജ്യത്ത് വിദേശ നിക്ഷേപ നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. എന്നാൽ നിയമം ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ വിദേശ നിക്ഷേപങ്ങളെ 'നേരിട്ടുള്ള വിദേശ നിക്ഷേപ നിയമം' (foreign direct investment) പരിധിയിൽ കൊണ്ടുവരുകയാണ് മറ്റൊരു ലക്ഷ്യം. ഇതിനായി 'വിദേശ ഉടമസ്ഥതയിലുള്ളതും നിയന്ത്രിതവുമായ സ്ഥാപനങ്ങള്‍' (foreign-owned and controlled entities) എന്നൊരു പുതിയ വകുപ്പ് നിയമത്തിനായി രൂപീകരിക്കും. അതില്‍ ‘പരോക്ഷ വിദേശ നിക്ഷേപം’ ഉള്ള ഇന്ത്യന്‍ സ്ഥാപനങ്ങളും ഉള്‍പ്പെടും.

ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾ നിയന്ത്രിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയോ നിക്ഷേപ ഫണ്ടോ എഫ് ഓ സി ഇ പരിശോധിക്കും. പരോക്ഷ ഉടമസ്ഥാവകാശമുള്ള കമ്പനികൾക്ക് പ്രവർത്തിക്കാമെങ്കിലും കമ്പനിയുടെ ഘടനയിലോ ഉടമസ്ഥതയിലോ മാറ്റങ്ങൾ വരുമ്പോൾ സ്ഥാപനങ്ങൾ വീണ്ടും വിദേശ നിക്ഷേപ നിയമങ്ങളുടെ പരിശോധനയ്ക്ക് കാരണമാകും. ‌

പരോക്ഷ ഓഹരി പങ്കാളിത്തത്തിന്റെ ഏതൊരു കൈമാറ്റവും റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്, കൂടാതെ ഇത് മേഖല തിരിച്ചുള്ള വിദേശ നിക്ഷേപ പരിധികളും പാലിക്കേണ്ടതുണ്ട്. ഈ ഇടപാടുകൾ വിപണിവിലയ്ക്ക് അനുസരിച്ചാണ് നടത്തേണ്ടത്. വിദേശ നിക്ഷേപകർക്ക് ഇന്ത്യയുടെ എഫ്ഡിഐ നയങ്ങളെ മറികടക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുകയാണ് നിയമങ്ങളിലെ പ്രധാന ലക്ഷ്യം.

Content Highlights: India plans stricter rules for companies with foreign ownership

To advertise here,contact us