സ്വര്‍ണവിലയില്‍ കുതിച്ചുകയറ്റം; ഒരു പവന്‍ ഉടന്‍ 70,000 തൊടും

ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ തിരിച്ചുകയറ്റം

ഇന്നലെ ആശ്വാസത്തിന് വകനല്‍കി സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ ആ ആശ്വാസം താല്‍ക്കാലികമാണെന്ന് കാണിക്കുന്ന തരത്തിലാണ് ഇന്ന് സ്വര്‍ണവിലയില്‍ ഉണ്ടായ കുതിച്ചുകയറ്റം. കേരളത്തില്‍ ഗ്രാമിന് 110 രൂപ വര്‍ധിച്ച് വില 8,720 രൂപയും പവന് 880 രൂപ ഉയര്‍ന്ന് 69,760 രൂപയുമായി.

ഇന്നലെ ഗ്രാമിന്195 രൂപയും പവന് 1,560 രൂപയും കുറഞ്ഞിരുന്നു. ഒരു പവന്റെ വില 68,880 രൂപയുമായിരുന്നു. അതേസമയം വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 108 രൂപയായി.

സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ജിഎസ്ടി(3%) , ഹോള്‍മാര്‍ക്ക് ചാര്‍ജ്(45രൂപ +18% ജിഎസ്ടി) , പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈന് അനുസരിച്ച് മൂന്ന് മുതല്‍ 30-35 ശതമാനം വരെയാകാം. യുഎസ് വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണേക്കുമെന്ന സൂചനയായി കഴിഞ്ഞ മാസം രാജ്യത്തെ ചില്ലറ വില്‍പ്പന വളര്‍ച്ചാനിരക്ക് കുറഞ്ഞതും യുഎസ് കമ്പനികളുടെ ഉത്പാദന നിലവാരം ഇടിഞ്ഞതുമാണ് സ്വര്‍ണത്തിന് വീണ്ടും ഊര്‍ജമായത്.

Content Highlights :Gold prices, which fell sharply yesterday, rebounded sharply today

To advertise here,contact us