സ്വര്ണവില കുത്തനെ ഇടിഞ്ഞു. പവന് 1560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്ണ വില 68,880 രൂപയായി. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര സ്വര്ണവിലയിലുണ്ടായ കുറവാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.
74,320 രൂപ വരെ സ്വര്ണവില കഴിഞ്ഞമാസം ഉയര്ന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപരയുദ്ധം അല്പം അയവുവന്നത് സ്വര്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.
Content Highlights: Gold Rate in Kerala Today