സംസ്ഥാനത്ത് സ്വര്ണവില ഇന്ന് ഉച്ചയ്ക്ക് കുറഞ്ഞതായി രേഖപ്പെടുത്തി. രാവിലെ ഗ്രാമിന് 55 രൂപ ഉയര്ന്ന് 9,130 രൂപയും പവന് 440 രൂപ വര്ധിച്ച് 73,040 രൂപയുമായിരുന്നു. എന്നാല് യുകെ-യുഎസ് വ്യാപാരക്കരാര് വരാന് പോകുന്നുവെന്ന റിപ്പോര്ട്ടുകളെ തുടര്ന്നാണ് സ്വര്ണവില കുറഞ്ഞത്.
രാജ്യാന്തര സ്വര്ണവില ഔണ്സിന് 3,400 ഡോളര് നിലവാരത്തില് നിന്ന് 3,322 ഡോളറിലേക്ക് കൂപ്പുകുത്തിയത്. ഇതിനെ തുടര്ന്നാണ് കേരളത്തിലും വില കുറഞ്ഞത്. നിലവില് ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. നിലവില് വ്യാപാരം നടക്കുന്നത് ഗ്രാമിന് 8,985 രൂപയിലും പവന് 71,880 രൂപയിലുമാണ്.
അതേസമയം, വെള്ളിവില ഗ്രാമിന് 108 രൂപയില് മാറ്റമില്ലാതെ നില്ക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു മെച്ചപ്പെട്ടതും ആഭ്യന്തര സ്വര്ണവില കുറയാനൊരു കാരണമാണ്.
Content Highlights: Gold Price Today