സ്വര്‍ണവില വീണ്ടും കുതിച്ചു തുടങ്ങി; ഇന്നും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

വീണ്ടും പുതിയ ഉയരം കുറിച്ച് സ്വര്‍ണ വില. പവന്റെ വില 66,720 രൂപയിലെത്തി. ഗ്രാമിന 8,340 രൂപയായി ഉയര്‍ന്നു. 65,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 840 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം വെള്ളി വിലയിലും ഇന്ന് ഇടിവുണ്ടായി. 110 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,10,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Content Highlights:Gold Price Today

To advertise here,contact us