സ്വര്‍ണം കൊണ്ടു പോകാന്‍ ഇ-വേ ബില്‍ നിര്‍ബന്ധം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സ്വര്‍ണം കൊണ്ടു പോകാന്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കി

സ്വര്‍ണവും വിലയേറിയ രത്നങ്ങളും വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാന്‍ ഇന്നുമുതല്‍ ഇ വേ ബില്‍ നിര്‍ബന്ധമാക്കി. പത്തുലക്ഷമോ അതിലേറെയോ വിലയുള്ളവയ്ക്കാണ് ഇത് ബാധകം. സംസ്ഥാനത്തിനകത്തുള്ള ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുന്ന സന്ദര്‍ഭത്തിലായാലും, രജിസ്ട്രേഷനുള്ള വ്യക്തി അല്ലെങ്കില്‍ സ്ഥാപനമാണ് ചരക്ക് നീക്കം നടത്തുന്നതെങ്കില്‍ ഇ വേ ബില്‍ നിര്‍ബന്ധമാണ്.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അറിയിപ്പ് പ്രകാരം ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പ് ഇ-വേ ബില്ലിന്റെ പാര്‍ട്ട്-എ ജനറേറ്റ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റ് പരിശോധിക്കാം.

Also Read:

Business
ന്യൂ ഇയറില്‍ ഡിമാന്റ് കൂടി; സ്വര്‍ണവില വര്‍ധിച്ചു

ജിഎസ്ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാനന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ബില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷമാണ് ജി.എസ്ടി കൗണ്‍സിലില്‍ കേരളം ഉന്നയിച്ചത്. നേരത്തെ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണത്തിന് ബില്‍ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വ്യാപാരികളും സംഘടനകളും നടത്തിയ തുടര്‍ ചര്‍ച്ചകളെ തുടര്‍ന്നാണ് പത്തുലക്ഷം പരിധിയില്‍ എത്തിയത്.

Content Highlights: carriage of gold above ten lakh rupees e way bill is mandatory from today

To advertise here,contact us