സ്വര്‍ണവില കൂടുന്നതും താഴുന്നതും വളരെ ആശങ്കയോട് കൂടിയാണ് സ്വര്‍ണപ്രേമികള്‍ കാണുന്നത്. വില താഴുമ്പോള്‍ സന്തോഷിച്ചാലും തൊട്ടുപിന്നാലെ വില കൂടുന്നത് നിരാശയുണ്ടാക്കാറുണ്ട്. നികുതി അടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യയില്‍ വില വര്ധിക്കുന്നതിനിടയാക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ എല്ലായിടത്തും സ്വര്‍ണവില ഒരേ നിരക്കിലല്ല. രാജ്യത്തെ വിവിധയിടങ്ങളില്‍ സ്വര്‍ണവിലയില്‍ ചെറുതല്ലാത്ത വ്യത്യാസമുണ്ടാകാറുണ്ട്.
രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭിക്കുന്ന സംസ്ഥാനം നമ്മുടെ കേരളമാണ്. കേരളത്തിലെ കുറഞ്ഞ ഗതാഗത ചെലവുകള്‍, നികുതി ഘടനകള്‍, ഇറക്കുമതി തീരുവകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഇതിന് കാരണം.
ഇന്ത്യയില്‍ ആഭരണ നിര്‍മാണ ഹബ്ബായി പ്രവര്‍ത്തിക്കുന്നത് തൃശൂരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വര്ണാഭരണങ്ങളെത്തിക്കുന്നത് തൃശൂരില്‍ നിന്നുമാണ്. ഇത്തരത്തില്‍ സ്വര്‍ണാഭരണം എത്തിക്കുമ്പോഴുള്ള ഗതാഗത ചെലവാണ് മറ്റ് സംസ്ഥാനങ്ങളിലെ വില വര്‍ധനവിന് പിന്നിലെ പ്രധാന കാരണം.
ഉദാഹരണമായി നവംബര്‍ 28ന് ഡല്‍ഹിയില്‍ ഗ്രാമിന് 7750 രൂപയാണെങ്കില്‍ കേരളത്തില്‍ അത് 7735 ആണ്. കേരളം കഴിഞ്ഞാല്‍ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭിക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കനുസരിച്ച് ഇന്ത്യയിലേറ്റവും കൂടുതല്‍ പ്രതിശീര്‍ഷ സ്വര്‍ണ ഉപഭോഗം നടക്കുന്നതും കേരളത്തിലാണ്.Content Highlights: Gold rate from Kerala is lesser than other states